02 ഒക്‌ടോബർ 2010

കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍

പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഒരു വീടുമായിരുന്നു
ഉപ്പയുടെ ആകെയുള്ള സമ്പാദ്യം.

വീടിന് ചുറ്റും കൊത്തിക്കിളച്ച്
നാലു മൂട് കപ്പ വെച്ചാലോ പാത്തൂ-യെന്ന്
വെറുതേയിരിക്കുന്ന ചില വൈകുന്നേരങ്ങളില്‍
ഉപ്പ ഇടക്കിടെ ആവേശവാനാകും.
(ടിപ്പുവിന്റെ പടയോട്ടം കടന്നു പോയ നാടാണു ഞങ്ങളുടേത്.
പൊട്ടായോ പൊടിയായോ വല്ലതും തടഞ്ഞാലോ എന്നാവും ഉള്ളില്‍.)
ബയ്യാത്ത പണിക്കു പൊയി
ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ-യെന്നു
ഉമ്മയുടെ സ്ഥിരം മറുപടി.
ചരിത്രം പഠിച്ചിട്ടില്ല എന്റെ ഉമ്മ
ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്
ഉമ്മമാരെയാണെങ്കിലും.

എനിക്കും ആകെയുള്ളത്
പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഈ വീടുമാണ്.
നാലു മൂട് കപ്പ നടണമെന്ന്
എനിക്കുമുണ്ട് തികട്ടി വരുന്ന ഒരാശ.
ഒരു പക്ഷെ,കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
എനിക്കു കിട്ടുന്നത്
ടിപ്പുവിനും വളരെ കാല്‍ം മുന്‍പ് നടന്ന
പഴയൊരു പടയോട്ട കാലത്തെ,
മണ്‍ മറഞ്ഞു പൊയൊരു
ബുദ്ധപ്രതിമയാണെങ്കിലോ..?

16 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

പഴയ പ്രതിമകള്‍ക്കൊക്കെ നല്ല വില കിട്ടുമായിരിക്കും അല്ലെ...?

വിഷ്ണു പ്രസാദ് പറഞ്ഞു...

മണ്‍ മറഞ്ഞു പൊയൊരു
രാമര്‍ പ്രതിമയാണെങ്കിലോ :)

Unknown പറഞ്ഞു...

കോടതി വിധി വരുവോളം കാത്തിരിക്കേണ്ടി വരും ഹാരിസ്...
;)

Jishad Cronic പറഞ്ഞു...

കിട്ടുമായിരിക്കും !

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒരു ഇന്ത്യന്‍ വിധിക്കു ശേഷം ഈ കവിത വീണ്ടും വായിക്കുമ്പോള്‍

http://www.facebook.com/reqs.php#!/note.php?note_id=155981407764111

naakila പറഞ്ഞു...

കുഴിച്ചു കുഴിച്ചു പോകുന്നു
ഒരു കവിതയാവും ചിലപ്പോള്‍ കിട്ടുക

Siddique പറഞ്ഞു...

പ്രതിമയ്ക്ക് പകരം അന്യ സംസ്ഥാന ലോട്ടറി ആയിരുനെങ്കില്‍ നന്നായേനേ..!

Akbar പറഞ്ഞു...

കിട്ടും കിട്ടും. കിളച്ചു കൊണ്ടേയിരിക്കുക.

nirbhagyavathy പറഞ്ഞു...

കുഴിച്ചു..കുഴിച്ചു..
കിഴിച്ച്..കിഴിച്ച്..
പൊഴിച്ച്..പൊഴിച്ച്..
നമ്മളെ തന്നെ?
നല്ല കവിത.

പാമരന്‍ പറഞ്ഞു...

:)

Noushad Koodaranhi പറഞ്ഞു...

ആരിവരെവരോ കുഴി കുഴിച്ചത്..?
ആരിവരെവരോ കുഴിയില്‍ വീണത്‌..?
ഒന്നുറപ്പ്.
വീണു കിടക്കുന്നത്,
തീര്‍ത്തും അപരിചിതമായ,
തന്‍പ്രമാണിത്ത പരമായ,
സങ്കടകരമായ കുഴിയിലെന്നു,
തിരിച്ചറിയുംപോഴെങ്കിലും
അഹങ്കാരമുപേക്ഷിച്ചു,
തിരിച്ചു കയറാന്‍ കഴിയുന്നവനത്രേ
ബുദ്ധിമാനായ മനുഷ്യന്‍...

ഹാരിസ് പറഞ്ഞു...

എല്ലാര്‍ക്കും നന്ദി.
ചരിത്രത്തില്‍ എവിടെ വരക്കണം ആ വര എന്നു മാത്രം ആരും പറഞ്ഞില്ല

സെറീന പറഞ്ഞു...

ബുദ്ധന്റെ പാതിയടഞ്ഞ കണ്ണുകള്‍ കാണുമ്പോള്‍ യശോധരയുടെ
ഏകാന്തത ഓര്‍മ്മ വരുന്നു...
അതേ ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്‌ ഉമ്മമാരെ തന്നെയാണ്..

അപ്പൂപ്പന്‍താടി പറഞ്ഞു...

ചരിത്രം ഉമ്മമാരെ പാഠം പഠിപ്പിക്കുന്നതു കുറെ ഏറെ അറിയാവുന്നതുകൊണ്ട് പറയുകയാ,
ബയ്യാത്ത പണിക്കു പൊയി ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ. :)

some lines in history are only for the enlighted, wot-say?

MOIDEEN ANGADIMUGAR പറഞ്ഞു...

ആർക്ക് വേണം ഇപ്പോൾ ബുദ്ധൻ..?

vipin thomas പറഞ്ഞു...

aashaya prthimakalkkayi endhinu kilakkanam...? ithupole randhu kappathandu nadunnathavum nannu....!