26 സെപ്റ്റംബർ 2009

പോട്ട് മൈര്

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷണമാണെന്നും,എല്ലാ സഖാക്കളൂം
സ്റ്റാലിനെപ്പോലെയോ പറ്റിയില്ലെങ്കില്‍,
പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

28 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ha ha very good poem .say good bye to unnesscery hair use nair.

sheriffkotarakara പറഞ്ഞു...

താടി ഉള്ളോരെല്ലാം ബുദ്ധി ജീവികളാണെങ്കിൽ നമ്മുടെ തൊട്ടടുത്ത വീട്ടിൽ ഒരു മുട്ടനാടുണ്ടു;ഓനും ബൂജിയാണോ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്താ മാഷെ വരികള്‍ മുറിച്ചെഴുതിയാല്‍ കവിതയാകുമോ?

Unknown പറഞ്ഞു...

Very good...keep writing

chithrakaran:ചിത്രകാരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ് പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
അതെ, ഈയിടെയായി കുളിമുറികളില്‍ തിരക്ക് കൂടുന്നുണ്ട്....

September 26, 2009 6:21 PM


deepdowne said...
മാഷെ, നന്നായിരിക്കുന്നു. ഒരു ചെറിയ കവിതയില്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞുവെച്ചു. അതും വളരെ ഭംഗിയായി. നന്ദി! :)

September 26, 2009 7:57 PM

അനിയന്‍സ് അഥവാ അനു said...
എന്തോ അവസാനത്തെ 3 വരികൾ ആവശ്യമുണ്ടോ എന്ന് ഒരു സംശയം..ബാക്കി ഉഗ്രൻ..

September 26, 2009 11:25 PM


നജൂസ്‌ said...
പോട്ട്‌...

September 27, 2009 12:32 AM
Gopi Vettikkat said...
നല്ലൊരു കവിത..കാലിക പ്രസക്തിയുള്ള വിഷയം ..
ആശംസകള്‍

September 27, 2009 2:00 AM


പാമരന്‍ said...
അടിപൊളി. ഇസ്റ്റപ്പെട്ട്‌ ഉസ്താദെ. പോട്ട്‌!

September 27, 2009 8:43 AM


ഗുപ്തന്‍ said...
മീശയെക്കുറിച്ച് ബാക്കി പ്രമോദിനോട് ചോദിച്ചാല്‍ പറയും. :)

നന്നായി

September 27, 2009 11:10 AM


ബിനോയ്//HariNav said...
തൊടേമ്മെ പിച്ചിയും തിരുമ്മിയും സദാചാരമെത്ര ഓതിത്തന്നതാ ഹമുക്കേ അനക്ക്..
ന്നട്ടും നീ നന്നാവണില്ലല്ലോ :)

September 27, 2009 12:51 PM


കുളക്കടക്കാലം said...
ഹോ, ചെറിയൊരു സുഖം കിട്ടി,ഉസ്താദെ

September 27, 2009 2:28 PM


വീ കെ said...
ഉയിഞ്ഞ കാര്യം ഉപ്പോട് പറയണ്ടാർന്ന്....!!

നന്നായി.
ആശംസകൾ.

September 27, 2009 5:03 PM


Comment deleted
This post has been removed by the author.

September 27, 2009 5:25 PM


ഹാരിസ്‌ എടവന said...
ഞാനിതു രണ്ടും വെക്കാറില്ല
ഏത്................
മീസയും താടിയും

September 27, 2009 5:25 PM


ശാരദനിലാവ്‌ said...
പെരുത്തിഷ്ടായി കുട്ട്യെ
... അന്റെ കവിത ..

എന്റെ റൂം മേറ്റ്‌ എന്നോട് പറഞ്ഞു താടി സുന്നത്താണെന്ന് ..
അപ്പൊ ഫിലിപ്പീനികള്‍ ഈ സുന്നതിനെന്തോ ചെയ്യും എന്നെനിക്കു തോന്നി ..
ഓരിക്കു താടീം , മീശേം വളരണതേ ഇല്ലല്ലോ
പിന്നെ ഓനെ പെണക്കണ്ടാന്നു വച്ചു ആ ചോദ്യം വിഴുങ്ങി ..

September 27, 2009 5:31 PM


ഹാരിസ് said...
സമാനമനസ്കരേ,
ഈ കവിതയെ അഭിനന്ദിച്ചതിനും കമന്റാന്‍ കാണിച്ച സന്മനസിനും നന്ദി.
എഴുതരുതെന്ന് നൂറു വട്ടം തീരുമാനമെടുക്കുമെങ്കിലും,ചില വിമ്മിഷ്ട്ടങ്ങളാണ് വീണ്ടൂം വീണ്ടൂം എന്നെക്കൊണ്ട് എഴുതിക്കുന്നത്(കഴുത, കാമം കരഞ്ഞു....).അല്ലാതെ,ഞാനെഴുതിയില്ലെങ്കില്‍ മലയാള കവിതക്ക് വല്ല അത്യാഹിതവും വന്ന് പോകും എന്നുള്ള പേടിയൊന്നും കൊണ്ടല്ല.എന്റെ ഗദ്യം പരമശോചനീയമാണ്.പദ്യം അതിദയനീയവും.സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ വലിയ കടമ്പയാണെനിക്ക്.ആംഗലേയമാണെങ്കില്‍ അല്പം കൂടി എളുപ്പമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരാവേശത്തില്‍ എഴുതകുയും പോസ്റ്റുകയും പിന്നെ വേണ്ടായിരുന്നു എന്ന് തോന്നുകയുമാണ് പതിവ്.കമന്റിയവര്‍ക്ക് എന്തു തോന്നും എന്നോര്‍ത്താണ് പലപ്പോഴും ഡിലീറ്റാത്തത്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,deepdowne, അനിയന്‍സ്, നജൂസ്‌ ,Gopi Vettikkat ,പാമരന്‍ ,ഗുപ്തന്‍ കുളക്കടക്കാലം, വീ കെ ,ശാരദനിലാവ്‌ ,ഹാരിസ്‌ എടവന.
ഒരിക്കല്‍ കൂടി നന്ദി.

September 27, 2009 10:28 PM


പ്രയാണ്‍ said...
vimmishtanl untaayikonteyirikkaan asamsikkunnu.

September 28, 2009 10:21 PM


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
എന്താ മാഷെ വരികള്‍ മുറിച്ചെഴുതിയാല്‍ കവിതയാകുമോ?

September 28, 2009 11:04 PM


ഹാരിസ് said...
കവിതയോ....... അതെന്താണ്...?
സഗീര്‍ജി...താങ്കളുടെ ഒരു ആരാധകനാണ് ഞാന്‍.
താങ്കളുടെ പഴയൊരു "നീ" കവിതയുണ്ടല്ലോ...അതു വായിച്ചാണ് ഞാന്‍ 'കപി'യായത് തന്നെ.

September 29, 2009 12:31 AM


സെറീന said...
നല്ല കവിത ഹാരിസ്‌

September 29, 2009 7:23 AM


Chaatal said...
നല്ല ചങ്കുറപ്പ്
ഗദ്യംമായാലും പദ്യമായാലും
പറയേണ്ടത് പറയണം
രോമങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും

September 30, 2009 1:26 AM

പാര്‍വണം.. പറഞ്ഞു...

എന്താ മാഷെ വരികള്‍ മുറിച്ചെഴുതിയാല്‍ കവിതയാകുമോ?
ഇത്തരം അഭിപ്രായങ്ങളില്‍ ബേജാറാകണ്ടാ...നിങ്ങളുടെ വരിക്കള്‍ക്ക് കവിത്വം ഉണ്ട്... സത്യത്തില്‍ നിങ്ങള്‍ അരാധിക്കുന്ന മുഹമ്മദ് സഗീര്‍നെക്കാളും...
തീരെ സഹിക്കാന്‍ വയ്യാതെഴുതുന്നതുകൊണ്ടാണ്..വരികള്‍ മനോഹരമാകുന്നതു...
ബാക്കി എല്ലാത്തിനുമുള്ള പരിഹാരം..ഈ തലേക്കെട്ടിനുണ്ടല്ലൊ....
പോട്ട് മൈര്.... ഹല്ല പിന്നെ....
<----

ഇരുമ്പുഴിയൻ പറഞ്ഞു...

ആ‍ദ്യമായാ വരുന്നത്.. ബൂലോകത്ത് എനിക്ക് വലിയ പിടിയൊന്നുമില്ല...
“തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.“

poor-me/പാവം-ഞാന്‍ പറഞ്ഞു...

ബ്ലൈഡ് എവിടെ മക്കളെ?

രാജന്‍ വെങ്ങര പറഞ്ഞു...

ഒരു ഒന്നൊന്നര ‘മൈരായിട്ടുണ്ട്”..ഇമ്മൈരു ചെരക്കലു നിര്‍ത്തണ്ടാ...

ഭാവുകങ്ങള്‍...

saju john പറഞ്ഞു...

പ്രിയപ്പെട്ട ഹാരിസ്, ഞാന്‍ ഇന്നാണ് എന്റെ ഒരു കവിതാ പ്രേമിയായ ഒരു കൂട്ടുകാരന്‍ എനിക്ക് ഹാരിസിന്റെ ഈ കവിത അയച്ചു തന്നത്. വായിച്ചിട്ട് എനിക്ക് സത്യത്തില്‍ ഒന്നു പറയാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ വികാരങ്ങള്‍ വാക്കുകള്‍ക്കും, അക്ഷരങ്ങള്‍ക്കും അതീതമാണെന്ന് പറയായാറില്ലേ. അത്തരം ഒരു അവസ്ഥയിലായിരുന്നു ഞാന്‍. ആരും ഗണിക്കാത്ത ഒരു “സ്മശ്രൂ”വിനെ ഇത്തരം ഒരു വിശാലമായ ക്യാന്‍വാസിലേക്ക് കൊണ്ടുവന്ന ഹരിസിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഹാരിസ് പ്രകടിപ്പിച്ച നീരിക്ഷണപാടവത്തിന് ആ നെറുകയില്‍ എന്റെ വക ഒരു നനുത്ത ഉമ്മയും. സ്നേഹത്തോടെ...നട്ടപിരാന്തന്‍ (സാജു ജോണ്‍‌)

ഹാരിസ് പറഞ്ഞു...

thank u nuts

അഗ്രജന്‍ പറഞ്ഞു...

ഹഹഹ നല്ല രസകരമായ കവിത...
കുളിമുറി കുളിക്കാൻ മാത്രമല്ല, ചില സങ്കടങ്ങൾ ഇറക്കിവെക്കാനുള്ള ഇടം കൂടെയാണ്!

ഓടോ: അന്നൊന്ന് ശരിക്ക് പരിചയപ്പെടാനൊത്തില്ല.

ഹാരിസ് പറഞ്ഞു...

മാഷെ,സന്തോഷം,അടുത്ത തവണ വിശദമായിത്തന്നെ ആവാം.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

നട്ടപ്പിരാന്തന്‍ പറഞ്ഞപ്പോഴാണ് ഒന്നൂടെ
ഇവിടെ വന്ന് വായിച്ചത്.
ആദ്യം വായിച്ചപ്പോള്‍ രോമമുണ്ടാക്കുന്ന
അസാധാരണത്വം
അത്ര ശ്രദ്ധിച്ചിരുന്നില്ല.
ഗൃഹാതുരത്വമായിരിക്കുമെന്ന മുന്‍‌വിധിയില്‍
പാതി വായിച്ച് സ്ഥലം വിട്ടു !

പക്ഷേ,ആര് ഉപേക്ഷിച്ചാലും നല്ലത് നല്ലതുതന്നെയാണല്ലോ.

“ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?”

രോമമുള്ളവന്റെ ജീവിത പ്രതിസന്ധി
സമകാലിക രാഷ്ട്രീയത്തിന്റെ ചുവരില്‍
അനുഭവങ്ങളുടെ കരിക്കട്ടകൊണ്ട്
ഭംഗിയായി വരച്ചുവച്ചിരിക്കുന്നു.
നന്ദി സുഹൃത്തെ !!!

കരീം മാഷ്‌ പറഞ്ഞു...

കുളിമുറിയിലെ അമര്‍ഷം രേഖയും തെളിവുമാകുന്ന കാലം വരെ തുടരാം..
നന്നായിരിക്കുന്നു ഹാരിസ്..
തുടരൂ...!

കരീം മാഷ്‌ പറഞ്ഞു...

കുളിമുറിയിലെ അമര്‍ഷം രേഖയും തെളിവുമാകുന്ന കാലം വരെ തുടരാം..
നന്നായിരിക്കുന്നു ഹാരിസ്..
തുടരൂ...!

ഹാരിസ് പറഞ്ഞു...

പിന്നെയും അതിങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ചിത്രകാരന്‍,കരീം മാഷ്...വായനയ്ക്കു നന്ദി

Sandhu Nizhal (സന്തു നിഴൽ) പറഞ്ഞു...

മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
വളരെ ഭംഗിയായി. നന്ദി! :)

ഹാരിസ് പറഞ്ഞു...

സന്ദു...ഇനിയും വരിക.വായനയ്ക്ക് നന്ദി

ഉല്ലാസ് പറഞ്ഞു...

കവിത നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

താടി പുരാണം നന്നായിട്ടുണ്ട്. ഞാനൊരു മീശാരാധകനാണ്. അതുകൊണ്ടെങ്കിലും അടുത്ത പ്രാവശ്യം മീശയെക്കുറിച്ചും എഴുതണം.

Sunil Raj പറഞ്ഞു...

betterthan nothing, atleast he tried his level best keep going on......

ഫലാലി പറഞ്ഞു...

kollam

ഫലാലി പറഞ്ഞു...

ha ha kollam

kuttichathan പറഞ്ഞു...

nice

manojmaani.com പറഞ്ഞു...

നന്നായിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

👍