26 ജനുവരി 2012

പത്മരാജ്യം

പാതിരാവില്‍
സോളമന്‍
അങ്ങകലെ എവിടെയോ ഉള്ള
തന്റെ മുന്തിരിത്തോട്ടത്തില്‍ നിന്നും
ലോറിയോടിച്ചു വരുന്നു.
അമ്മച്ചിയെ കണ്ട്
അതിരാവിലെ തന്നെ
മടങ്ങിപ്പോകുന്നു.
അമ്മച്ചി
കണ്ണു മറയുവൊളം
അവനെ നോക്കി നില്‍ക്കുന്നു
മറ്റൊരു ലോറിയില്‍
അവന്റെ അപ്പച്ചന്‍
മുറ്റത്ത് വന്നിറങ്ങുന്നു.


മഴ പെയ്യുന്ന ജനാലക്കരികിലിരുന്ന്
ജയകൃഷ്ണന്‍
ക്ലാരയ്ക്കൊരു കത്തെഴുതുന്നു.
മഴത്തുള്ളി വീണ്
ആ കത്ത് നനയുന്നു.
കത്തില്‍, ക്ലാരയുടെ
പാതി വിടര്‍ന്ന
നനഞ്ഞ ചുണ്ടുകള്‍ തെളിയുന്നു.
രാധയും ക്ലാരയും എന്തോ സ്വകാര്യം പറഞ്ഞ്
ആര്‍ത്ത് ചിരിക്കുന്നു,പിന്നെ
ആരെങ്കിലും കേട്ടോ എന്ന് ഭയന്ന്
ചുറ്റും നോക്കുന്നു.
ആരും കേട്ടില്ലെന്നുറപ്പാക്കി
വീണ്ടും പൊട്ടിച്ചിരിക്കുന്നു.
കൂടെ പൊട്ടിച്ചിരിക്കുന്നു
ഇരുവരുടേയും മൂക്കുത്തികള്‍.


പഴയൊരു തറവാടിന്റെ നടുമുറ്റത്ത്
സക്കറിയ നില്‍ക്കുന്നു
അകത്തേക്ക് കയറിയിരിക്കാന്‍
മാളുവമ്മ പറയുന്നു
ദേവകി തൂണും ചാരി നിന്ന് കുണുങ്ങുന്നു
ദേവകിയുടെ മുക്കുത്തി വെയില്‍ തട്ടി പ്രകാശിക്കുന്നു
അകത്തു നിന്ന്
ഗൊപിയും ബിലാലും പൊട്ടിച്ചിരിക്കുന്നു
നമുക്ക് ചീട്ട് കളിക്കാമെന്ന് പറഞ്ഞ്
സക്കറിയ ദേവകിയെ പിടിച്ചിരുത്തുന്നു
അവര്‍ ചീട്ടു കളിക്കുന്നതും നൊക്കി
കാരണവര്‍ മുറുക്കാന്‍ ചെല്ലം തുറക്കുന്നു
നാരായണനും ഭാസ്കരമേനോനും മൂപ്പനും
അവരവരുടെ വീട്ടിലിരുന്ന്
ചീട്ട് കളിക്കുന്നു
മുറുക്കി നീട്ടി
മുറ്റത്തേക്കു
ആഞ്ഞു തുപ്പുന്നു.

ഭാമ ഉറങ്ങിക്കിടക്കുന്നു
കന്യകയുടെ ഉറക്കത്തേക്കാള്‍
പ്രലോഭനീയമായ മറ്റെന്തുണ്ട് എന്ന് വ്യാകുലപ്പെട്ട്
ഒരു യുവാവ്
തന്റെ മുറിക്കുള്ളില്‍ അക്ഷ്മനായി ഉലാത്തുന്നു
അവന്‍, ഒരു
ഗനന്ധറ്‌വനാകാന്‍ മൊഹിക്കുന്നു
അവന്‍ ഒരു ഗന്ധര്‍‌വനായി മാറുന്നു
ആരുമറിയാതെ അവളുടെ ഉറക്കറയില്‍
പ്രവെശിക്കുന്നു
അവളുടെ മുക്കുത്തി
നക്ഷ്ത്രം പൊലെ പ്രകാശിക്കുന്നു.

ആകാശത്ത് നിന്ന് അടര്‍ന്ന് പോയ ഒരു നക്ഷത്രം
എന്റെ മേല്‍ പതിക്കുന്നു
എന്റെ ഉറക്കം ഞെട്ടുന്നു,കണ്ണ് മിഴിക്കുന്നു
അരികില്‍ ചായക്കപ്പുമായി രാധ നില്‍ക്കുന്നു
ഞാനില്ലാത്ത മറ്റൊരു സ്വപ്നം കൂടി
നീ കണ്‍ടു തീര്‍ത്തിട്ടുണ്ടാവുമെന്ന് കുശുമ്പു പറയുന്നു
മോനുണര്‍ന്ന് കരയാതെ നോക്കണെ എന്നും പറഞ്ഞ്
അടുക്കളയിലേക്ക് നടക്കുന്നു.

22 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

ഈ പോസ്റ്റും ഇതിലെ മറ്റു ചിലതും വായിച്ചു. എന്തോ ഒരു വശ്യത ഉണ്ട് നിങ്ങളുടെ വരികളില്‍ !
വീണ്ടും വരും!

കല്യാണിക്കുട്ടി പറഞ്ഞു...

very nice..............different language..........
congraats.............

ഹാരിസ് പറഞ്ഞു...

thank u

ചിത്ര പറഞ്ഞു...

നന്നായിട്ടുണ്ട്...

നജൂസ്‌ പറഞ്ഞു...

പഴയൊരു രജനിതൻ കഥയോർക്കുന്നൂ.. :)

Jefu Jailaf പറഞ്ഞു...

6മാസമായി ഇവിടെ ഒരു അനക്കവും ഇല്ലല്ലോ. നല്ല രസമുള്ള പോസ്റ്റുകൾ. വായിക്കാൻ അളുകൾ കാത്തുനിൽക്കും.ഉറപ്പ്‌.

- സോണി - പറഞ്ഞു...

ഫോളോ ചെയ്യാന്‍ ഒരു ഗാഡ്ജറ്റ്‌ ഉണ്ടായിരുന്നെങ്കില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അറിയാമായിരുന്നു.

താങ്കളുടെ എഴുത്ത് വളരെ ഇഷ്ടമാണ്.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

മുന്തിരിത്തോപ്പുകളും ക്ലാരയും ഗന്ധര്വ്വനും ഇത് പോലെ ഒരുപാട് പറയാന്‍ ബാക്കിവെച്ചിട്ടാണ് പോയതു...നന്ദി...പപ്പേട്ടനും ഹാരിസിനും....

Noushad Koodaranhi പറഞ്ഞു...

ഹരീ.................!!!

Unknown പറഞ്ഞു...

വരാൻ വൈകി... പക്ഷേ

നിന്റെ കവിതകൾ ബാക്കി വെച്ച് പോയല്ലേ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ ഓര്‍മ്മകള്‍, ഈ വരികള്‍, ഈ സ്നേഹം ... എന്നും നിലനില്‍ക്കും

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഇനി ഈ നിശബ്ദതയില്‍ എന്ത് കുറിക്കാന്‍ ....
ബാഷ്പാന്ജലികള്‍.....@ പുണ്യവാളന്‍

HARI CHINGAPURAM പറഞ്ഞു...

പ്രിയ ഹാരിസ് .....ഒരായിരം നന്ദി ......പ്രാര്‍ഥനകള്‍

Unknown പറഞ്ഞു...

ഹാരിസിക്ക.....
കവിതകളിലൂടെ/ബ്ലോഗിലൂടെ പരിചയപ്പെട്ട സ്വന്തം ഇക്കയായി മാറിയ നീ....
ഈ ഡിസംബർ തണുപ്പിൽ.....
ഞാനുള്ള ഈ ദുബായ് നഗരത്തിൽ അടുത്ത് എവിടെയോ നീ ഇപ്പോഴും ഉണ്ടെന്നറിഞ്ഞിട്ടും
കാണാൻ കഴിയാതെ.....

13th May 2011 ന് ഒരുപാട് കാത്തിരിപ്പിന് ശേഷം അച്ചനായെന്നും ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും
പറഞ്ഞ് നിന്റെ ഓമനക്കുഞ്ഞിന്റെ ചിത്രം അയച്ചു തന്നു..
അതിന്റെ ചെലവും പിന്നീടുള്ള ഓരോ വിശേഷത്തിന്റെ ചെലവും പിന്നീടാക്കാമെന്ന് ബാക്കിവെച്ച്...

ഡിസംബറിനെക്കുറിച്ച് നീ ഇങ്ങനെയെഴുതി..
"മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു."

ഒടുവിലീ ഡിസംബറിൽ....
http://koodaranji.blogspot.com

Pravasi പറഞ്ഞു...

ഇനി ആരാണ് ഇ ബ്ലോഗ്ഗില്‍ എഴുതുക

പൈമ പറഞ്ഞു...

oru padu vedanayode......

Anitha Premkumar പറഞ്ഞു...

OUT STANDING!!!!!!!!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കുത്തി ഒഴുകിയിരുന്ന ഒരു പുഴ പൊടുന്നനെ വറ്റി പോയ പോലെ!..............

MUHAMMED SHAFI പറഞ്ഞു...

Miss u da

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:(
ആകാശത്ത് നിന്ന് അടര്‍ന്ന് പോയ ഒരു നക്ഷത്രം
എന്റെ മേല്‍ പതിക്കുന്നു

shanu പറഞ്ഞു...

:(

shanu പറഞ്ഞു...

:(