കാമുകന്റെ തലയറുത്ത്
കൊണ്ടുവന്നിട്ടുണ്ടെന്ന് അവള്.
കണ്ടപെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും, ഒത്തിരി
ക്ഷമിച്ചതിന് ശേഷമാണിങ്ങനെ
ചെയ്യേണ്ടി വന്നതെന്നും,
കിടപ്പ് മുറിയിലെ ഡ്രസ്സിങ് ടേബിളില്‍
സ്റ്റഫ് ചെയ്തു വെയ്ക്കുമിതെന്നും,
പിന്നെയവന്റെ തുറിച്ച കണ്ണിന്
‘എന്റെ’മാത്രമല്ലേ കാണാനാകൂ എന്നും
പറഞ്ഞ്,അറഞ്ഞ് ചിരിച്ച്...
ഞങ്ങള്‍ കിടപ്പുമുറിയിലേക്ക് നീങ്ങി.
എത്ര ആര്‍ദ്രമായ
ചിരിയാണന്നറിയാമോ അവളുടേത്..?!
25 അഭിപ്രായങ്ങൾ:
ആര്ദ്രതക്കും തീക്ഷ്ണത...?
നോട്ടത്തിന്റെയും...
ആശംസകള്‍
ആഹ്! ബാക് റ്റു ഫോം..!
O.T. ഇതേ പേരില്‍ വേറൊരാളും എഴുതുന്നുണ്ട്.. ഇനിഷ്യലോ മറ്റോ ചേര്‍ക്കരുതോ?
(കണ്ടപെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും) ഞാനും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മുന്നറിയിപ്പിന് നന്ദി. ഇനി സൂക്ഷിക്കാം....
(കണ്ട പെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും) ഞാനും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മുന്നറിയിപ്പിന് നന്ദി. ഇനി സൂക്ഷിക്കാം....
സ്നേഹിതയുടെ ആര്‍ദ്രമായ ചിരിയിലെ
കവിതയ്ക്കാണ് മാര്‍ക്ക്
ആ ആർദ്രതയാണോ സ്നേഹം?
ഹാരിസ്,
അവളാണ് പെണ്ണ്..:)
കാമുകന്റെ തലയറുത്ത്
"കോണ്ടു"വന്നതൊന്ന് മാറ്റുമോ?
"ആര്‍ദ്രമായ ചിരി"
ഈ ആര്ദ്രതേടെ അര്‍ത്ഥമെന്താ?
ഏതായാലും അവള് ചെയ്തത് നന്നായി...
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
ഹാരിസ് സൂക്ഷിക്കുക.
ഒരു തലയറുക്കലില്‍ നില്‍ക്കണമെന്നില്ല.
ആറ്ദ്രമായ ചിരിക്കൊടുവില്‍
ഇനിയൊരു തലകൂടി ടേബിളില്‍.........
നല്ല കവിത
നെരൂദയുടെ ചെവി അറുത്ത് വാങിയ കാമുകിയെ ഓര്‍ക്കുന്നു. അപ്രതീക്ഷിതമായതൊന്ന് എപ്പോഴും നമ്മുക്ക് കാത്തിരിക്കാം
ഫസല്‍...:)
പാംജി....ഞാന്‍ കണ്ടിരുന്നു.പേര് മാറ്റണമെന്ന് വിചാരിക്കുന്നു
ശിവ..നീരജ് ഗ്രോവറെ ഇടയ്ക്കിടെ ഓര്‍മ്മിക്കുന്നത് നന്നാവും.
ജ്യോനവന് വായിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം
ഭക്ഷണപ്രിയന്‍,ഷെറി,ശെഫി,തണല്‍ നന്ദി.
renjith,ആശ്ചര്യം.ആദ്യം എഴുതിയവസാനിപ്പിച്ചത് അങ്ങനെയായിരുന്നു.പിന്നീട് വായനക്കാര്‍ പൂരിപ്പിക്കട്ടെ എന്നോര്‍ത്ത് എഴുതാതെ വിടുകയായിരുന്നു..നന്ദി
അയ്യോ.. യക്ഷി...
അതേതായാലും നന്നായി.
;)
പ്രണയം വല്ലാത്തൊരു സ്വാര്ത്ഥതയാണു?
വാന്‍ഗോംഗ് ചെവിയറുത്തുകൊടുത്തതും
കാമുകിക്കല്ല
പ്രണയത്തിനു തന്നെ
ക്രൂരമായ പ്രണയം-
അത്
സ്വാര്ത്ഥത്തയുടേയും.
ഹാരീസ്,
കുറേനാളായി ഞാന്‍ ഈ വഴിക്ക് വന്നു പോകുന്നുണ്ട്. കാരണം വ്യക്തമല്ലാത്ത എന്തോ താല്പര്യം എനിക്ക് ഈ എഴുത്തിനോട് തോന്നുന്നു. ഒരു പക്ഷെ, നഗരങ്ങളോട് എനിക്കുള്ള അത്ര അഭേദ്യമായ അടുപ്പം മൂലമാകണം. നഗരത്തിന്റെ അദൃശ്യമായ സാന്നിധ്യം ഈ കവിതകളില്‍ ഉണ്ടെന്നു തോന്നുന്നു.
കുറേക്കൂടി ആഴത്തില്‍ (അങ്ങിനെയൊന്ന് ഇപ്പോള്‍ കവിതയ്ക്ക് ബാധ്യതയാണൊ എന്ന് സംശയമില്ലാതെയില്ല), അല്ലെങ്കില്‍ വേറൊരു വായനയ്ക്കുള്ള ഇടം അവശേഷിപ്പിച്ചെഴുതിയാല് നന്നായിരിക്കും എന്നു തോന്നുന്നു.
എന്തായാലും ഞാനീ വഴി വന്നു പൊക്കൊണ്ടേയിരിക്കും.
ഓഹ്, ഈ ബ്ലോഗില്‍ നേരത്തേ ഒരു കമന്റ് ഇട്ടിരുന്നത് ഇപ്പോഴാണ് കണ്ടത്. അതാണ് കാര്യം. മേതില്‍ :)
കുറ്റമല്ല എനിക്ക് എന്നേപ്പോലെ തോന്നിയത്.
ലതീഷ്ജി...നന്ദി.
എല്ലാം മടുത്തിരിക്കുമ്പോള്‍
ഇനിയും എഴുതാന്‍ ആവേശം തന്നതിന്
kollam.. small and beautiful
അത് ശരി...അങ്ങനെയാനെന്കില്‍,എത്ര കാമുകിമാര്‍,എത്ര കാമുകന്മാരുടെ തല അറുക്കണം ഇക്കാലത്ത്...???
ഇവിടെ വരാന്‍ പേടി യാണ് എനിക്ക്.
ഓരോ കവിതയും എന്നെ മണിക്കൂറുകളോളം മൂകനാക്കുന്നു..
'ജീവിതത്തിന്റെ തേന്‍ഭരണി' യെ പറ്റി വല്ലപ്പോഴുമെങ്ങിലും എഴുതിക്കൂടെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ