30 ഏപ്രിൽ 2008

എന്റെ നസ്രാണിക്ക്

എല്ലാവരും വീട്ടിലേക്ക് പോയ
ഒരു ഓണാവധിക്കാലത്താണ്,
ഹോസ്റ്റലില്‍ തന്നെ കഴിയാം
എന്ന് തീരുമാനിച്ച
ഒരു പകലുച്ചയുടെ
ആരുമില്ലായ്മയിലേക്ക് വെളിപ്പെട്ട്,
ഓരോ നസ്രാണിക്കും
സ്വര്‍ഗ്ഗരാജ്യം അന്വേഷിച്ചു പോകാതെ
തരമില്ലെന്നും,
താന്‍ ഷിമോഗയിലേക്ക് പോവുകയാണന്നും,
അവിടെ അന്‍പതേക്കര്‍ പച്ചപ്പും,
ആവോളം ജലസമൃദ്ധിയും കണ്ടു വെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും,
നിനക്കെന്റെ മലെഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും,
അവിടിരുന്നു അവോളം
പുസ്തകങ്ങള്‍ വായിച്ച് കൂട്ടാമെന്നും
വാക്കുതന്ന്,
എന്റെ ആയുസില്‍ ‍നിന്നും
ഈ ലൊകത്ത് നിന്നും
അവന്‍ അപ്രത്യക്ഷനായത്......


പാതി പണിതീര്‍ത്ത്,
അനാഥമായ,
ഒരു ഏറുമാടം
എന്റെ സ്വപ്നത്തില്‍
‍ഇടക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്
പിന്നെയും വളരെക്കഴിഞ്ഞാണ്.

19 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു ഹാരിസ്സെ. മോശമായെന്നല്ല.

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ദുഖകരം...

ധ്വനി | Dhwani പറഞ്ഞു...

ഇന്നാദ്യമാണിവിടെ. നന്നായെഴുതിയിരിയ്ക്കുന്നു എല്ലാ കവിതകളും തന്നെ!

ശ്രീവല്ലഭന്‍. പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു ഹാരിസ്.

siva // ശിവ പറഞ്ഞു...

എല്ലാ കവിതകളും മനോഹരം

അപര്‍ണ്ണ പറഞ്ഞു...

പുസ്തകവും വായിച്ചിരിക്കാവുന്ന ഒരേറുമാടം. അങ്ങിനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ ജീവിതം എങ്ങനെ മാറിപ്പോയേനെ! :)

ഹാരിസ് പറഞ്ഞു...

പാമരന്‍....പ്രതീക്ഷ നല്‍കുന്നു എന്നു പറയുന്നത് തന്നെ സന്തോഷപ്രദം.
ശ്രീനാഥ്,ധ്വനി,ശ്രീ,ശിവ,അപര്‍ണ്ണ...നന്ദി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കവിത

Sanal Kumar Sasidharan പറഞ്ഞു...

ആദ്യമായാണിവ്ടെ വരുന്നത്.അതില്‍ ക്ഷമാപണം.എല്ലാ കവിതകളും വായിച്ചു നന്നായിട്ടുണ്ട്.

നജൂസ്‌ പറഞ്ഞു...

നന്നായിരിക്കുന്നു ഹാരിസ്‌.

അജ്ഞാതന്‍ പറഞ്ഞു...

കവിതയിലും ജീവിതത്തിലേപ്പോല് സത്യം ഉള്ളവന് താങ്കള് എന്ന് തോന്നിച്ചു :)

ഹാരിസ് പറഞ്ഞു...

സഗീര്‍,സനാതനന്‍,അതിരന്‍,നജൂസ് നന്ദി

smitha adharsh പറഞ്ഞു...

എല്ലാ കവിതകളും വായിച്ചു...വളരെ..വളരെ..നന്നായി എഴുതിയിരിക്കുന്നു...ആരോ,പറഞ്ഞതു പോലെ ഗഹനമായവ ലളിതമായി പറഞ്ഞിരിക്കുന്നു..

ഭൂമിപുത്രി പറഞ്ഞു...

പച്ചപ്പും ജലസമൃദ്ധിയും തേടിയുള്ള യാത്രയായിരുന്നില്ലെ?അതാവും..

yousufpa പറഞ്ഞു...

ഒരു വിയോഗം -ചിലരൊക്കെ തന്നുപോകുന്ന സ്നേഹത്തിന്‍റെ അംശങ്ങളുണ്ടല്ലോ..?,അത് തികച്ചും നോവ് പടര്ത്തുന്നതാണ്.

ജ്യോനവന്‍ പറഞ്ഞു...

എന്റെ നസ്രാണീ എന്ന വിളിയാകുന്നതും
അതിലങ്ങനെ കവിത ആഴപ്പെടുന്നതും നോക്കി നിന്നുപോയി.
ഇവിടെ ജീവിതവും അതിന്നപ്പുറമെത്തിനോക്കുന്ന
പ്രതീക്ഷകളും,,,,,,,,,,,കവിതകളില്‍. മനോഹരം.
ആശംസകള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഹാരിസ്, പറഞ്ഞതെല്ലാം പിന്‍‌വലിക്കുന്നു;
താങ്കളുടെ കവിതകള്‍ വായിച്ചതില്‍പ്പിന്നെ.

വൈകിയാണ്‌ വായിക്കാന്‍ കഴിഞ്ഞത്
തിരക്കായതിനാല്‍ മറുപടിക്കു സമയം കിട്ടിയില്ലായിരുന്നു.
ക്ഷമിക്കുമല്ലോ?
(കമന്റില്‍ ചെറിയൊരലോസരം ഇല്ലാതില്ല.
അത് താങ്കള്‍ പറഞ്ഞപോലെ തുറന്നെഴുത്തിന്റെ
ആ ഒരിതിനാലയിരിക്കണം)

yousufpa പറഞ്ഞു...

ഹാവൂ...പ്രമാദം.