24 ഡിസംബർ 2009

ഡിസംബര്‍.

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

പരസ്പരം കൊരുത്ത്,
ഒരിയ്ക്കലും വേര്‍പെടാനാവാതെ,
റോഡിനിരുപുറവും മുറിഞ്ഞു നീറും
മുളങ്കാടിന്‍ ‍പ്രണയത്തുരുത്തുകള്‍

അരികിലൊരു കൗമാരം.
ഉറക്കത്തില്‍ പോലും,
അടുത്തിരിയ്ക്കുന്ന അന്ന്യനും
ഒരുപാട് ഇടമനുവദിച്ച് ,
ജീവിതത്തെ ഏറ്റവും
ലളിതമാക്കുന്നത്ര സൗമ്യമായ് !

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

അകലെ,ഇരുട്ടില്‍ ,
ചീവീടുകള്‍ക്കുമപ്പുറം,
കറുമ്പനൊരു കാട്ടുചോലയുടെ
തപ്ത നിശ്ശബ്ദമാം ആത്മപ്രവാഹം.
അതിന്നോര്‍മ്മയില്‍,
ഇണങ്ങിയും പിണങ്ങിയും,
കണ്ണീര്‍കവിള്‍ ‍ചാലുപോലൊരു
നാട്ടുകൈത്തോട്,വെളുമ്പി.

മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു.

36 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

പഴയൊരു ഡിസംബര്‍.

നജൂസ്‌ പറഞ്ഞു...

ഒരു അരുവി പോലെ ഒഴുകുന്ന വരികള്‍..
നിന്നെ പോലെ സുന്ദരം..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു...

ഡിസംബറിലൂടെ യാത്ര ചെയ്തു. കൊള്ളാം !

സോണ ജി പറഞ്ഞു...

കലക്കിന്റെ യിഷ്ടാ .........!

പാമരന്‍ പറഞ്ഞു...

ചൂടുപോര. :(

സൗഗന്ധമാര്‍ന്നൊരു ??

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു!

ഹാരിസ് പറഞ്ഞു...

നജൂസ്,വാഴ,പകല്‍,സോണ,
നന്ദി.
പാംജി,
പുതിയ വാക്കാണ്.മലയാള ഭാഷ ഒന്നു പുളകിതയായത് ശ്രദ്ധിച്ചിരുന്നോ..?
:)
എനിക്കു ഡിസംബര്‍ എന്നത് മുട്ടാളത്തിയായ അവളുടെ ഹോസ്റ്റല്‍ വാര്‍ഡന്റെ കരുണയില്‍ ആ മുഖമൊന്ന് കാണുവാനെങ്കിലുമാകുമോ എന്ന് നിനച്ച് കോഴിക്കോട് നിന്ന് അവളുടെ
പ്രിയ നഗരമായ ബാംഗ്ലൂര്‍ക്ക് പോയ പഴയൊരു യാത്രയുടെ ഓര്‍മ്മയാണ്.

Melethil പറഞ്ഞു...

വാഹ്‌ വാഹ്‌ വാഹ്‌

Jayasree Lakshmy Kumar പറഞ്ഞു...

മനോഹരമായ ഡിസംബർ. ഒരുപാടിഷ്ടപ്പെട്ടു

[എങ്കിലും അവളെ മുട്ടാളത്തി എന്നു വിളിച്ചത് ഒട്ടും ശരിയായില്ല :)]

ഹാരിസ് പറഞ്ഞു...

ലക്ഷ്മി, മുട്ടാളത്തി അവളല്ല...ഹോസ്റ്റല്‍ വാര്‍ഡനാണ്;എന്നെ കൊല്ല്.

Jayasree Lakshmy Kumar പറഞ്ഞു...

ഹ ഹ. അതു മനസ്സിലാവാതെ അല്ല കെട്ടോ. ഒരു കോമയെങ്കിലും കൊണ്ട് ആ പാവം “അവളെ” ആ “മുട്ടാളത്തി വാർഡ”നിൽ നിന്നൊന്ന് അകറ്റി നിറുത്തിക്കൂടേ? :)

കഷ്ടോണ്ട് ട്ടൊ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

വരികളില്‍ ഡിസംബറിന്‍റെ കുളിരുണ്ട്,

ഇഷ്ടായി ഹാരിസ്

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഡിസംബര്‍ യാത്ര ഇഷ്ടായി മാഷേ....

ഹാരിസ് പറഞ്ഞു...

നന്ദി രഞ്ജിത്,ദിനേശ്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇന്ന് ഈ വഴി ഒരു യാത്ര നടത്തി..
ഒറ്റയിരുപ്പിന് നടന്നു തീര്‍ത്തു..!ആകെ മൊത്തം.. ഹാ... !!

sunil panikker പറഞ്ഞു...

സുന്ദരം..!

സെറീന പറഞ്ഞു...

ഇക്കവിത ഞാനെന്തേ കാണാതെ പോയി?!
ഇങ്ങനെ വേനല്‍ ചൂടില്‍ വെന്തിരിക്കുമ്പോള്‍
വന്നു മഞ്ഞിന്‍ വിരല്‍ തുമ്പിനാല്‍
നെറുക തൊടാന്‍ തന്നെ.. അല്ലാതെന്തു!!!

ഹാരിസ് പറഞ്ഞു...

പകല്‍,സുനില്‍,സെറീന...വായിക്കുന്നു എന്നറിയുന്നത് തന്നെ പാല്പായസം
കമന്റു കാണുന്നതാവട്ടെ പണ്ടാരോ പറഞ്ഞതു പോലെ 'അമ്പലപ്പുഴ...

ഒരു നുറുങ്ങ് പറഞ്ഞു...

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

മാര്‍ച്ച്.
താപം ഉച്ചിയില്‍ കത്തുന്ന
തീക്കനലില്‍ മെല്ലെ ചുരം,
ഇറങ്ങിവന്നു,നഗ്നപാദനായ്.

ഹാരിസ്,അറിയാന്‍ വൈകി.അഭിനന്ദനങ്ങള്‍ !

Jishad Cronic പറഞ്ഞു...

കൊള്ളാം...

അപ്പൂപ്പന്‍താടി പറഞ്ഞു...

Loved it. A lot.
Thanks.

naakila പറഞ്ഞു...

Ishtaayi

MOIDEEN ANGADIMUGAR പറഞ്ഞു...

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.


വരികൾക്കൊപ്പൊം നീങ്ങുമ്പോൾ പഴയ സുഖം തിരിച്ചു വരുന്നു.

MOIDEEN ANGADIMUGAR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
MOIDEEN ANGADIMUGAR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശ്രീനാഥന്‍ പറഞ്ഞു...

ഡിസമ്പർ മനോഹരമായി

Unknown പറഞ്ഞു...

Haris, I remember you singing "Oru sandarshanam" by chullikkad in the hostel....

"Pranaya mylanchi neeril thudutha nin viral thodumbol nilavu churannathum.....Chiraku poottuvan koottilekkorma than kilikalokke parannu pokunnathum...."

Nice one...
Regards Rajmohan

Noushad Koodaranhi പറഞ്ഞു...

ഒരു ഡിസംബറില്‍ നിന്ന്
മറ്റൊരു ഡിസംബറിലെക്കുള്ള
തണുപ്പെത്ര..?
നന്നായോന്നാലോചിച്ചാല്‍
മറ്റൊരു കവിതക്കുള്ള
വകുപ്പ് കാണുന്നു...
അത് നീയോ ഞാനോ....?

ഹാരിസ് നെന്മേനി പറഞ്ഞു...

പേരിലെ സാമ്യം കണ്ടപ്പോള്‍ ഒന്ന് കയറി നോക്കിയതാ ..നിരാശനായില്ല.
മോഹിപ്പിക്കുന്ന ചില വരികളുണ്ട് കവിതയില്‍...

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

wha.. congrats

e s satheesan പറഞ്ഞു...

ഹാരിസ് , നല്ല കവിതകള്‍,അഭിനന്ദനങ്ങള്‍

ayyopavam പറഞ്ഞു...

യാത്രയിലെ സുഹ്ര്ത്തിനു വിശാലത നല്‍കുന്നു ജീവിതം ഒരു യാത്ര ആണെന്ന് ബോധ മനസ്സിന് ബോധം ഇല്ലാത്തത കൊണ്ട് സഹാജീവിക്ക് വിശാലത നല്‍കുന്നില്ല കാലിക യുഗം

LiDi പറഞ്ഞു...

സുന്ദരം..

Noushad Koodaranhi പറഞ്ഞു...

സുന്ദരമായൊരു കവിതയുടെ,ധാരാളിത്തം.

HAINA പറഞ്ഞു...

nalla kavitha

നാമൂസ് പറഞ്ഞു...

നഗരം പറഞ്ഞതിനെയും കേള്‍പ്പിക്കാം.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

Vishnu prasad sir Facebookil itta oru linkil pidichu thoongiyanu ivide etthiyath.. ethandu ella kavithakalum vayichu.. ishttamayi

suhruthe Ashamsakal