19 മേയ് 2009

പെണ്ണേ, മതിയുറങ്ങിയത്..

സമര്‍പ്പണം:ചൂടുപനിപിടിച്ച് പൊള്ളിക്കിടക്കുന്ന നിനക്ക്
....................................

പെണ്ണേ,മതി
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു
ഞാനെത്രനേരമിങ്ങനൊറ്റയ്ക്കിരിയ്ക്കും
പുറത്ത് നഗരം തിളച്ചു മറിയുന്നു.

ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന
പുറംകാഴ്ച്ചകളില്‍
രമിച്ചു കഴയ്ക്കും എന്റെ
ചപലനേത്റങ്ങള്‍ക്കായ്
ഉള്‍ച്ചൂടാല്‍ നീയൊരുക്കും
നോവിന്‍ വിരുന്നോ ഇതും....?

കരുണപൂക്കും കണ്‍തടങ്ങളില്‍
എള്ളിന്‍ പൂവിന്‍ നാസികത്തുമ്പില്‍
പിന്‍കഴുത്തിന്‍ ചുംബനരാശിയില്‍
പെണ്ണേ,
കൈപ്പടം പോലുമെന്തേ
മറച്ച് പിടിയ്ക്കുന്നു
തുറക്കുക
നിറയെ കാണട്ടെ ഞാനിന്ന്
ഇതുവരെക്കാണാതെപോയ കനലുരുക്കങ്ങള്‍.

കാലപ്പഴക്കത്തില്‍ കാണാന്‍ മറന്നവ
കണ്ടുവെന്നാകിലും കണ്ടില്ലെന്നു നടിച്ചവ
കാണാതെ പോകിലും കണ്ടെന്നു ചൊന്നവ
അരുതരുതെന്നു പറയുവാനാശിച്ചവ
കരയരുതേയെന്നു നോവുവാനാശിച്ചവ
ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു വെന്തവ
പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍
നിറഞ്ഞുതൂകി നിഷ്ഫലമാകും രതി
വിരലുണ്ട് തൊട്ടിലിലുറങ്ങുന്ന ശൂന്യത...

മതിയുറങ്ങിയത്,എഴുന്നേല്ക്കൂ
നമുക്ക് പുറത്തിറങ്ങാം മറക്കാമെല്ലാം
നഗരക്കഴ്ച്ചകളില്‍ മതിമറക്കാം
കാല്‍ചുറ്റിവരിയും കരിനാഗങ്ങളെ
കണ്ടില്ലെന്നു നടിയ്ക്കാം
ആരോ നമുക്കായ് പാടുമാ
ഗാനത്തിനൊപ്പം ചുവടുവെയ്ക്കാം
കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്....

28 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹാ ...
:)
എന്താണിങ്ങനെ വല്ലപ്പോഴും.. ഇടക്കൊക്കെ വന്നു ഇങ്ങനെ ഒന്ന് എഴുതിക്കൂടെ.. !

Melethil പറഞ്ഞു...

പകല്‍ പറഞ്ഞ പോലെ ഫ്രീക്വന്‍സി ഒന്ന് കൂടിക്കോട്ടെ , ഹാരിസ്ക്കാ.
ഒന്ന് കൂടി എഡിറ്റ്‌ ചെയ്യണോ ന്നൊരു സംശയം (നമ്മള് ചെയ്യലില്ലെങ്കിലും)..:)

പക്ഷെ ഇഷ്ടായി !!

സെറീന പറഞ്ഞു...

കവിതയുടെ തുണി നനച്ചിട്ടു
തണുത്തല്ലോ അവളുടെ നെറ്റിത്തടം..

aneeshans പറഞ്ഞു...

എത്ര അമര്‍ത്തി വച്ചാലും നിറഞ്ഞ് കവിഞ്ഞൊഴുകിപ്പോരുന്ന കവിത.

വായിക്കാറുണ്ട് നിങ്ങളുടെ കവിതകള്‍. അങ്ങനങ്ങ് തിരികെ പോവും. പക്ഷേ ഇത്, ഒരു വാക്ക് അടര്‍ത്തിയിടാതെ പോകുന്നതെങ്ങനെ ?

ഉറുമ്പ്‌ /ANT പറഞ്ഞു...

ഹാരിസ്‌, നന്നായി എന്നു മാത്രം പറഞ്ഞാൽ മതിയോ എന്നു സംശയം. മനോഹരമായിരിക്കുന്നു. പ്രത്യേകിച്ച്‌, കവിത തുടങ്ങിയത്‌.

പെണ്ണേ,മതി,
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു,

ഈ വരികൾ എഴുതണമെങ്കിൽ അപാരമായ സിദ്ധിതന്നെ വേണം.
നിരന്തരം എഴുതുക.

ബിനോയ്//HariNav പറഞ്ഞു...

ഞാനൊന്നഹങ്കരിച്ചോട്ടേ..

ഈ വരികള്‍ ജനിച്ചത് എന്‍റെ സുഹൃത്തിന്‍റെ, എനിക്കുകൂടി ഇടമുള്ള ഹൃദയത്തില്‍.. :)

പാമരന്‍ പറഞ്ഞു...

great! welcome back.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കലക്കന്‍ വരികള്‍! നആളുകള്‍ക്കുശേഷം ഒരുഗ്രന്‍ കവിത വായിച്ചു...

Jayasree Lakshmy Kumar പറഞ്ഞു...

ആദ്യമായാണു വായിക്കുന്നത്. ആർദ്രത തുളുമ്പുന്ന മനോഹരമായ വരികൾ. ഇഷ്ടമായി :)

ഹാരിസ് പറഞ്ഞു...

പകല്‍ കിനാവന്‍,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്നത് പോലെ എഴുതിയെഴുതി നന്നായെഴുതാന്‍ പടിയ്ക്കട്ടെ എന്നാണോ...!@൩%^

മേലതില്‍,
നമ്മളൊരേ തൂവല്‍ പക്ഷികള്‍..വായിയ്ക്കു വന്നത് കോതയ്ക്ക് പാട്ട് എന്ന് കേട്ടിട്ടില്ലേ...?

സെറീന,
കമന്‍‌റ്റ് അവള്‍ക്ക് വല്ലാതിഷ്ടമായി.

നൊമാദ്,ഉറുമ്പ്,
വായിക്കാറുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.കമന്റാന്‍ കാണിച്ച സന്‍‌മനസിന് നന്ദി.

ബിനോയ്,
നീന്തിരുവടികളേ.....എല്ലാമറിയുന്നവന്‍ നീയേ....

പാംജി,
എവിടെയായിരുന്നിത്ര നാളും കവേ..
.
.
.
(നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കും പരിഷയോട് പോലും ഞാന്‍ ചോദിച്ചു)

പ്രിയ,ലക്ഷ്മി,

വായനയ്ക്ക് നന്ദി

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹാരിസ് said...
പകല്‍ കിനാവന്‍,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്നത് പോലെ എഴുതിയെഴുതി നന്നായെഴുതാന്‍ പടിയ്ക്കട്ടെ എന്നാണോ...!@൩%^


എന്നല്ല പഹയാ ഉദ്ദേശിച്ചത്.. !! ഇനിയെന്തു തെളിയാന്‍... ഹഹ :)

ആർപീയാർ | RPR പറഞ്ഞു...

കവിതകളോട് ഇഷ്ടം തോന്നുവാൻ മറ്റൊരു കാരണം കൂടി !!

ചില വരികൾ ഉജ്വലം .. പറയാതെ വയ്യ...

ഇഷ്ടമായി..

ഗൗരിനാഥന്‍ പറഞ്ഞു...

ആദ്യമായണിവിടെ വന്നത്..അതും കവിതയുടെ പേര് ആരുടെയോ പോസ്റ്റില്‍ നിന്നു കണ്ട് ഇഷ്ടപെട്ടിട്ട് വന്നതാണ്..കവിതയുടെ പേരാണേറെ മനോഹരം...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

വായിച്ചു..
ഒന്നല്ല മൂന്നു വട്ടം...

എന്താണ് അഭിപ്രായം പറയേണ്ടത് എന്നറിയില്ല..
ഇഷ്ടമായി..

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

romantic fever

അജ്ഞാതന്‍ പറഞ്ഞു...

ഒരു പാട്‌ ഇഷ്ടമായി...

kichu / കിച്ചു പറഞ്ഞു...

first time in this blog.

good :)

നജൂസ്‌ പറഞ്ഞു...

ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന.

പനിച്ചവളേ, നിനക്ക്‌ നന്ദി.

sHihab mOgraL പറഞ്ഞു...

ഹാരിസ്,
ആദ്യമായിട്ടാണിവിടെ.. നല്ലൊരു കവിഹൃദയം തൊട്ടറിയാന്‍ വൈകിയല്ലോ..

"പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍.."

നന്നായിട്ടുണ്ട്..

എഴുതിക്കൊണ്ടേയിരിക്കുക.

അജ്ഞാതന്‍ പറഞ്ഞു...

Абалденный пост!!!
:)

steephen George പറഞ്ഞു...

onnu koodi kurukki edukkamayirunu...ishtayi

ഹാരിസ്‌ എടവന പറഞ്ഞു...

ഹാരിസ്ക്കാ
ഇങ്ങളെയും കവിതയെയും
കാണാനില്ലല്ലോ?
പനിച്ചവളെ
തണുപ്പിച്ചു
ഞമ്മളെ
പനിപ്പിച്ചു

bhoolokajalakam പറഞ്ഞു...

കവിത ഇഷ്ട്ടായി ഇഷ്ട്ടാ ..........

മഴപ്പക്ഷി..... പറഞ്ഞു...

പ്രിയപ്പെട്ട ഹാരിസ്‌...
ഈ വഴി വരുന്നത് ആദ്യമായാണ്....
ഈ കവിതയ്ക്ക് കമന്റ്‌ എഴുതാന്‍ ഉള്ള റേഞ്ച് ഒന്നും ഇല്ല...
എങ്കിലും..മഴപ്പെയ്ത്തു കഴിഞ്ഞുള്ള മരപ്പെയ്ത്ത് പോലെ,
ആര്‍ദ്രമായി മനസ്സില്‍ നനഞു വീഴുന്നു ഈ വരികള്‍...
അസൂയ തോന്നുന്നു ...
ആശംസകള്‍

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
എന്നല്ലാതെ എന്ത് പറയാന്‍. പെരുത്ത് ഇഷ്ട്ടായി

കാന്താരി പറഞ്ഞു...

ishtaayi.....peruth

pallikkarayil പറഞ്ഞു...

"ഇതുവരെ കാണാതെ പോയ കനലുരുക്കങ്ങൾ” കാണാൻ വെമ്പലുണ്ടായ നിമിഷങ്ങൾക്ക് നന്ദി പറയുക.
അതിന് ഒരു പനിയും അതനിവാര്യമാക്കിയ താൽക്കാലിക വിരഹവും (അലഭ്യത)വേണ്ടിവന്നെങ്കിലും.....

ഉൽക്കടമായ സ്നേഹവികാരങ്ങളാൽ സാന്ദ്രമായ വരികൾ ഏറെ ഇഷ്ടമായി.

ആദ്യമായാണിവിടെ.
ഇനിയും വരും.

അനസ്‌ മാള പറഞ്ഞു...

ആദ്യമായാണു വായിക്കുന്നത്. ഇഷ്ടമായി...