21 ജൂലൈ 2008

കുണ്ടന്‍

ഹിജഡകളും കൂട്ടിക്കൊടുപ്പുകാരും
സ്ഥിരം പറ്റുകാരായ,
സന്‍സദ് മാര്‍ഗിലെ
ആ പഴയ ചായക്കടയുടെ മൂലയ്ക്ക്,
നാലുകാലുമിളകിപ്പോയ
ആടുന്നൊരു മേശമേല്‍ ചാരി
കുട്ടിനിക്കറുമിട്ട്,
നാണംകുണുങ്ങി,
ഭഗത്സിങ്ങിന്റെ
സ്വന്തം നാട്ടുകാരനായ
ഒരു കുണ്ടന്‍.


ചെക്കനൊരു ചിക്കന്‍ ബിരിയാണിയും
‘ഞമ്മക്കൊരു’ കട്ടന്‍‌ചായയും
ഓര്‍ഡര്‍ ചെയ്ത്,
തുടയില്‍ താളം പിടിച്ച്,
ചിറി നക്കി,
‘മ്മന്റെ’ സ്വന്തം
ബുഷ് സാഹിബ്.

അസലാമു അലൈക്കും,
ബുഷ് സാഹിബേ
അസലാമു അലൈക്കും...!

19 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

സദാചാരക്കമ്മറ്റിയുടെ ഹിറ്റ്‌ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള പുറപ്പാടാ അല്ലേ :)

ചായക്കടയും നാലു കാലുമിളക്കിപ്പോയ കസേരയും മനോമോഹനനായ കുണ്ടനും, കലക്കി!

കാപ്പിലാന്‍ പറഞ്ഞു...

:)

Sanal Kumar Sasidharan പറഞ്ഞു...

അസലാ...യി

അജ്ഞാതന്‍ പറഞ്ഞു...

ബുഷ് ബേകിലടിക്കരനാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമെഴുതിയത്..എടോ ഹാരീസെ താന്‍ സൌദി അറേബ്യയില്‍ കുറച്ച് കാലം കഴിഞ്ഞുനോക്ക്, മുസ്ലിം മാധ്യമമ്ങ്ങള്‍ പാശ്ചാത്യം എന്ന് പറയുന്ന എല്ലാ എമ്പോക്കിത്തരങ്ങളൂമുള്ളത് മിഡിലീസ്റ്റിലാണെന്ന് കാണാം.(കണ്ണുണ്ടെങ്കില്)

സജീവ് കടവനാട് പറഞ്ഞു...

ആ ബുഷ് ചെക്കനൊരു ബിര്യാണി വാങ്ങിക്കൊടുക്കണേന് ഇങ്ങക്കെന്താ ത്ര എടങ്ങേറ് നാട്ടാരേ...?

(ലീഗിനിട്ടെന്തെങ്കിലുമുണ്ടോ ഇതില്)

ഹാരിസ് പറഞ്ഞു...

പേരു കേട്ടപ്പോഴെ തീരുമാനിച്ചു അല്ലേ അനോണി ചേട്ടാ എന്റെ പക്ഷം..?
കവിത ഒരു വട്ടം കൂടിയൊക്കെ വായിച്ചിട്ട് പോരായിരുന്നോ ഈ കമന്റ്...?

ഹാരിസ് പറഞ്ഞു...

kinavji....u said it(the last sentence)

ഹാരിസ് പറഞ്ഞു...

പാംജി...ആ മേശയും സാഹിബേ വിളിയും ഏക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.ഹാവൂ...എന്തൊരു ആശ്വാസം

നജൂസ്‌ പറഞ്ഞു...

ഹാരിസെ നീ വല്ലപ്പോഴും എഴുതിയ മതി. എഴുതുബോ ദേ ഇമ്മാതിരി എഴുതണം....
കൊള്ളേണ്ടത്‌ കൊള്ളു‌ബൊ മൊരക്കല്‍ സ്വാഭാവികം

തണല്‍ പറഞ്ഞു...

കൊള്ളാ‍മല്ലോ ഹാരിസ് കുണ്ടന്മാരുടെ ലോകം :)

smitha adharsh പറഞ്ഞു...

:)

ജ്യോനവന്‍ പറഞ്ഞു...

‘മ്മന്റെ’ സ്വന്തം
ബുഷ് "സാഹിബ്".
കവിതയിലെ രാഷ്ട്രീയം!
കവിതയുടെ വിവേചനം:)

ഹാരിസ്‌ എടവന പറഞ്ഞു...

കവിതയിലെ
രാഷ്ട്രീയം ഇഷ്ടായി

Mahi പറഞ്ഞു...

കൊള്ളാമല്ലടൊ

പൂജ്യം സായൂജ്യം പറഞ്ഞു...

ചയക്കടക്കാരിയെ പറ്റിയൊന്നുമില്ലേ...
പീന്നെ ഇങ്ങനെയൊക്കെ എഴുതീട്ട് കാര്യമില്ല...
ഇതൊന്നും ഏറ്റ്പിടിക്കാ‍ന്‍ പുതിയ തലമുറയ്ക്ക് പാങ്ങില്ലാ...

ഗൗരിനാഥന്‍ പറഞ്ഞു...

:)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:)

simy nazareth പറഞ്ഞു...

സംഗതി കൊള്ളാല്ലോ!

hafis പറഞ്ഞു...

super...