14 നവംബർ 2011

എഴുത്ത്

നിനക്കെഴുതാനിരിക്കുന്നു.
ഒറ്റ വാക്കുപോലും എഴുതാനാവാതെ എഴുന്നേല്‍ക്കുന്നു.
ഒന്നും പറയുവാനില്ല.
എന്റെ ജീവിതം എത്ര പരിമിതമാണ്.
ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ഈ മുറി എത്ര ഇടുങ്ങിയത്
ഈ മുറി എത്ര ഇരുള്‍മൂടിയത്
വാക്കുകള്‍ മിന്നാമിനുങ്ങുകള്‍
അവ എന്നെ ഉപേക്ഷിച്ച് പോയ്കഴിഞ്ഞിരിക്കുന്നു.

നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

22 അഭിപ്രായങ്ങൾ:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഉം ...... ആശംസകള്‍ വീണ്ടും എഴുതുക അന്നും ഞാനീവഴി വരാം എന്റെ വഴിയെ താങ്കള്‍ക്കും

തണല്‍ പറഞ്ഞു...

ഒരുപാടു നാളുകൾക്കു ശേഷം വീണ്ടുമിവിടെ വെച്ച് കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുന്നൂ..

ഹാരിസ് പറഞ്ഞു...

തണല്‍,കണ്ടിട്ടെത്ര നാളായി അല്ലെ..?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ചിന്തിച്ചു പോകുന്ന വരി

ആശംസകള്‍

പരപ്പനാടന്‍. പറഞ്ഞു...

നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?
നല്ല വരികള്‍..കവിത ഇഷ്ടപ്പെട്ടു...ഞാന്‍ വീണ്ടും വരാം..

Jefu Jailaf പറഞ്ഞു...

ലളിതമായ വരികൾ... ഇഷ്ടപ്പെട്ടു..

പാമരന്‍ പറഞ്ഞു...

welcome back!

Kattil Abdul Nissar പറഞ്ഞു...

സര്‍ഗ വേദനയുടെ, അഥവാ സത്വാന്വേഷണ ത്തിന്റെ കവിത . നന്ന്

sakeena faisal പറഞ്ഞു...

നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്കാന്‍ മാത്രം സ്വാതന്ത്ര്യം
നാം തമ്മിലുണ്ടല്ലോ...?!

sakeena faisal പറഞ്ഞു...

നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്കാന്‍ മാത്രം സ്വാതന്ത്ര്യം
നാം തമ്മിലുണ്ടല്ലോ...?!

ഹാരിസ് പറഞ്ഞു...

thank u all.

hafis പറഞ്ഞു...

nannaayi...

അനാമിക പറഞ്ഞു...

ഉച്ചരിക്കാന്‍ വിതുമ്പി നില്‍ക്കുന്ന
എന്റെ സ്നേഹാക്ഷരങ്ങള്‍ക്ക്
മൌനം കൊണ്ട് കൂച്ചു വിലങ്ങിടുമ്പോള്‍
എന്റെ വാക്കുകളില്‍ വീണ്ടും
അക്ഷരത്തെറ്റ് ........

Adil A Rahman പറഞ്ഞു...

Nice...Best wishes :)

asif shameer പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍

Mohammed kutty Irimbiliyam പറഞ്ഞു...

ആദ്യം കരുതി ഒരു വിരഹവേദനയാനന്ന്.അല്ലെന്നു മനസ്സിലായി.അഭിനന്ദനങ്ങള്‍!

ഉസ്മാൻ കിളിയമണ്ണിൽ പറഞ്ഞു...

നോവ് പുളയ്ക്കുന്ന ഒരു മുറിപ്പാട് തന്നെ ജീവിതം..!
ഇടുങ്ങിയ, ഇരുൾ മൂടിയ മുറിയിൽ ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പം പിന്നെയും യാത്ര!
ഭീതി തീർത്തും അനാവശ്യം.., കൂട്ടിനുണ്ടല്ലോ നിന്റെ നിഷ്കാമകർമ്മങ്ങൾ....

K@nn(())raan*خلي ولي പറഞ്ഞു...

ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

മനുഷ്യരെല്ലാം ചേര്‍ന്ന് ദൈവത്തെ ക്രൂരനാക്കിയതാ മച്ചൂ!

Noushad Koodaranhi പറഞ്ഞു...

എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

മണ്ടൂസന്‍ പറഞ്ഞു...

നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ഒന്നും വേറെ പറയാനില്ല. നല്ല അർത്ഥവത്തായ വരികൾ.
പ്രാർത്ഥനകൾ.

ansar പറഞ്ഞു...

വല്ലാതെയങ്ങ് ഇഷ്ടമായി ഹാരിസ് ........

Styphinson Toms പറഞ്ഞു...

എന്നെ അങ്ങ് കൊല്ല് .... ഇതെന്താ ഡേവിഡ്‌ ബ്ലയ്ന്‍ന്റെ മാജിക്കോ ശൂന്യതയില്‍ നിന്നും കവിതയോ