22 ഫെബ്രുവരി 2008

പെണ്ണെ,പരിഹസിക്കരുത്....!

പെണ്ണെ,പരിഹസിക്കരുത്.

നിന്നെ വളഞ്ഞ പതിനാറക്ഷൌഹിണി-
പ്പടക്കിടയില്‍ നിന്നും
നിന്റെ മേനി കാത്ത
രജനീകാന്തല്ല ഞാന്‍.


തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.


പതിനായിരം കാമബാണങ്ങങ്ങളില്‍ നിന്ന്
സ്വന്തം അരക്കെട്ടു കാത്ത യേശുവുമല്ല..

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.


നിന്റെ ബലികുടീരത്തിനായി
ഇരുപതിനായിരം അടിമകളുടെ
ഇരുപതു വര്‍ഷത്തെ വിയര്‍പ്പ്
ബലികൊടുക്കില്ല ഞാന്‍.


ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.


നിന്റെ പ്രാര്‍ത്ഥനകളാല്‍,
മറ്റൊരു കാലവും ജീവനും
വരമായി ചോദിച്ചു വാങ്ങി,
എന്നെ ഉപേക്ഷിച്ചുപൊയ്കോളുക.

33 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

പരിഹസിക്കുക

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഞാന്‍ പറഞ്ഞു...

exactly....

കാപ്പിലാന്‍ പറഞ്ഞു...

ithentha maashe...
kidilokidilam

പാമരന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്‌ ഹാരിസ്‌. ആദ്യഭാഗത്തെ ബിംബങ്ങള്‍ പക്ഷെ സീരിയസ്നെസ്സിനെ ബാധിക്കുന്നുണ്ടോന്നൊരു സംശയം.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.

സത്യം!!!

അതിശയിപ്പിക്കുന്ന വരികള്‍ ഹാരിസ്

ഹാരിസ് പറഞ്ഞു...

സത്യമാണ് പാമരന്‍.
എന്തോ ഏച്ച് കെട്ടിയ പോലെ.

കാവലാന്‍ പറഞ്ഞു...

"തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല."
ഇന്ദ്രപ്രസ്ഥത്തിലലയടിച്ച അഹങ്കാരിപ്പെണ്ണിന്റെ ചിരിയുടെ മാറ്റൊലി കേട്ടിടത്ത്,വസ്ത്രങ്ങള്‍ സഥാനം തെറ്റിയ ദുര്യോധനന്റെ നിസ്സഹായാവസ്ഥയില്‍ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടേയില്ല.കുരുക്ഷേത്രത്തിന് ആയുധങ്ങള്‍ സ്വരുക്കൂട്ടപ്പെട്ട ആദ്യനിമിഷം അതായിരുന്നു.നിസ്സഹായതയുടെ പാരമ്യത്തില്‍ അഹങ്കാരത്തിന്റെ അവസാനകൂട്ടിപ്പിടുത്തവും വിട്ട് തൊഴുകൈകളോടെ കണ്ണനെ വിളിച്ചപ്പോഴാണ് കണ്ണന്‍ പാഞ്ചാലിയ്ക്കു പ്രത്യക്ഷനാവുന്നത്.പഞ്ച പരാക്രമപതികള്‍ക്കും,പിതൃക്കള്‍ക്കും,ഗുരുസ്ഥാനീയര്‍ക്കും കഴിയാതിരുന്നത് ഒരു സഹോദരന് നിഷ്പ്രയാസം കഴിയുമെന്ന് തെളിയിക്കുക കൂടിയായിരുന്നു കൃഷ്ണന്‍, എന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്.കാവി ഭാവന മറിച്ചാകാം......എങ്കിലും.

നജൂസ്‌ പറഞ്ഞു...

ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.

മനോഹരമായിരിക്കുന്നു വരികള്‍

കാണാമറയത്ത്.. പറഞ്ഞു...

എന്റെ മാഷെ ഈ കവിതകള്‍ ഒന്നും വിലയിരുത്താനുളള കഴിവില്ല..നല്ല കവിതകള്‍..ആശംസകളോടെ

sv പറഞ്ഞു...

ഹാരിസ്....

തകര്‍ത്തു കളഞ്ഞു കേട്ടൊ...

കാഞ്ഞിരത്തിന്‍റെ സ്വപ്നങ്ങളില്‍ കയ്പ് നിറച്ചതു ആരാണു....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശെഫി പറഞ്ഞു...

ഹാരിസ് ഞാനീ കവിതായിടത്തിലെത്താന്‍ ഒത്തിരി വൈകിയിരിക്കുന്നു.

അതിശയിപ്പിക്കുന്ന ബിംബ കല്പനയാണല്ലൊ ...

ഹാരിസ് രസമുള്ള ആസ്വാദ്യമായ വരികള്‍

ഇവിടെ ഇനിയും വരും തീര്‍ച്ച

~*GuptaN*~ പറഞ്ഞു...

തകര്‍പ്പന്‍ എഴുത്ത് ഹാരിസ്. നല്ലശൈലി. നല്ല ബിംബകല്‍പ്പന.

svapnam, svantham ഈ വാക്കുകള്‍ ശ്രദ്ധിക്കുമല്ലോ
********

നിലാവര്‍ നിസയുടെ ഒരു കവിതയില്‍ കാമുകനോട് സൂപ്പര്‍ നായകന്‍ ആകാന്‍ പറയുന്നതോര്‍ത്തുപോയി!

പാച്ചു പറഞ്ഞു...

അതു ശരി, അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പല്ലേ !!!

ഉപാസന | Upasana പറഞ്ഞു...

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.

താങ്കളുടെ ആശയങ്ങള്‍ വല്ലാതെ അതിശയിപ്പിക്കുന്നു.

പക്ഷേ കാവലാന്‍ പറഞ്ഞതിനോടാണ് കൂടുതല്‍ യോജിക്കാനാകുന്നത്.

നല്ല എഴുത്ത്.
ആശംസകള്‍
:-)
ഉപാസന

ഹാരിസ് പറഞ്ഞു...

ഞാന്‍,
കപ്പിലാന്‍,
പാമരന്‍,
പ്രിയ,....സന്തോഷം

കാവലാന്‍...അതൊരു പുതിയ കാഴ്ച്ചയാണ്,നന്ദി


കാണാമറയത്....കളിയാക്കിയതാ...?

നജൂസ്,
sv,
ശെഫി,
ഗുപ്തന്‍‌ജി,തിരുത്തിയിട്ടുണ്ട്.
പാച്ചു.......
വായിച്ചതിനും കമന്റാന്‍ സന്മനസു കാണിച്ചതിനും നന്ദി.

ഹരിത് പറഞ്ഞു...

ഇപ്പൊഴാണു വായിക്കാന്‍ കഴിഞ്ഞതു. നല്ല കവിത. ബിംബങ്ങള്‍ അങ്ങിനെ തന്നെ കിടന്നോട്ടെ.

നവരുചിയന്‍ പറഞ്ഞു...

ആദ്യ ഭാഗത്തെ ബിംബങ്ങള്‍ നല്ലത് എങ്കിലും എന്തോ ഒരു കുഴപ്പം ഉണ്ട് ..ചൊല്ലി നോകുമ്പോള്‍ എന്തോ ഒരു ഇതു ..
എന്നാല്‍ ഈ വരികള്‍ മുതല്‍ 'തുണിയഴിച്ചു തീരുന്നതുവരെ....'
കവിത വളരെ നന്നയിരികുന്നു .... ഈ പതിനാറു വരികളില്‍ കവിത പൂര്‍ണം ആണ് ..പിന്നെ എന്തിന് മുകളിലെ ആ എച്ച് കെട്ട്

ഭൂമിപുത്രി പറഞ്ഞു...

ഇതൊന്നുമല്ലാതെ
മറ്റൊന്നുരുത്തിരിഞ്ഞതു കാണാം കവിതയില്‍..

latheesh mohan പറഞ്ഞു...

ഇതു കൊള്ളാമല്ലോ.

ഇനിയിപ്പോള്‍ വാന്‍ഗോഗ് ചോദിച്ചാല്‍ പോലും
ഞാനെന്റെ ചെവി മുറിച്ചു കൊടുക്കില്ല
എന്തെന്നാല്‍ എനിക്ക്
ഏറ്റവും വലിയ വേദനകള്‍
എന്റെ ശരീരത്തിലേല്‍ക്കുന്ന വേദനകളാണ്

എന്നു മേതില്‍

ഇടിവാള്‍ പറഞ്ഞു...

Nice, Simple..

congrats

Melethil പറഞ്ഞു...

brilliant stuff man, i really enjoyed reading it

doney “ഡോണി“ പറഞ്ഞു...

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.

ശരിക്കുമിഷ്ടപ്പെട്ടു...

കിനാവ് പറഞ്ഞു...

വൌ...
ഇനിയെന്തു പറയാന്‍...

വിഷ്ണു പ്രസാദ് പറഞ്ഞു...

കനമുള്ള കവിത...
കാണാന്‍ വൈകി.

Qatar പറഞ്ഞു...

അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു,സത്യം!!!

കരീം മാഷ്‌ പറഞ്ഞു...

സത്യം!!!

sandu പറഞ്ഞു...

അതിശയിപ്പിക്കുന്ന വരികള്‍ ഹാരിസ്

sandu പറഞ്ഞു...

തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.
ha.........ha......ha

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

നിരാശാ കാമുകന്മ്മാര്‍ക്ക് ഇരുട്ടടിയായി ഇതാ ഇവിടൊരു ഹാരിസ്‌!<!!
കൊള്ളാം......

ഫിറോസ്‌ പറഞ്ഞു...

Valare nannayirikkunnu.. :)

സമയം ഉണ്ടെങ്കില്‍ മാത്രം വായിക്കുക, അര്‍ഹിക്കുന്നുണ്ടെങ്കില്‍ മാത്രം അഭിപ്രായം അറിയിക്കുക.. :)
http://kannurpassenger.blogspot.in/2012/05/blog-post_30.html

കുമ്മാട്ടി പറഞ്ഞു...

good

സാംജി ചെട്ടിക്കാട് പറഞ്ഞു...

കവിതാലോകത്തിനു താങ്കള്‍ ഒരു നഷ്ടം ....