08 December 2011

ഞാന്‍/മനുഷ്യന്‍.

ഞാന്‍/മനുഷ്യന്‍.
.......................

കേട്ട കഥകള്‍
കേട്ട കള്ളങ്ങള്‍
മുറിച്ചു കടക്കാത്ത സമുദ്രങ്ങള്‍
കയറി നോക്കാത്ത പര്‍‌വ്വതങ്ങള്‍
കുഴിച്ചു നോക്കാത്ത ഉറവകള്‍.

പ്രകൃതി
...................

കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളൂം ഒലിച്ചുപോകും.
മരങ്ങള്‍ കട പിഴുത് പറന്ന് പോകും
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നു തീര്‍ക്കും.

ഉപമകളും ചമത്കാരങ്ങളും ഇല്ലാത്ത കവിതകള്‍
മനുഷ്യമനസിനെക്കുറിച്ചോര്‍ത്ത് ദുഖിച്ചു കൊണ്ടിരിക്കും.

ചരിത്രം.
..................

അനിശ്ചിതത്വങ്ങളുടെ
ചതുരംഗക്കളിയാണ് ചരിത്രം
ഒന്നുകൂടി കളിച്ചു നോക്കിയാല്‍
മറ്റൊരു കളിയായിപ്പോകാവുന്നവ.
അവിടെ
നേതാക്കന്മാരോ പടയാളികളോ ഇല്ല.
ഉള്ളത്
തൊട്ടു മുന്‍പുള്ള നീക്കത്താല്‍ നയിക്കപ്പെടുന്ന
ഒരുകൂട്ടം കരുക്കള്‍ മാത്രം.

സ്വര്‍ഗ്ഗം.
....................

ആരും കാണുവാനില്ലായെങ്കിലും
അനേക ഋതുക്കളായി
നിന്നിടത്തു നിന്നു തന്നെ നിന്ന്
തളിര്‍ക്കുകയും പൂക്കുകയും
സുഗന്ധം പരത്തുകയും ചെയ്യുന്ന
മരത്തിന്റെ ആത്മാവ്.

4 comments:

ശിഖണ്ഡി പറഞ്ഞു...

ചിന്തകള്‍ കൊള്ളാം....
"പൂക്കുകയും
സുഗന്ധം പരത്തുകയും ചെയ്യുന്ന
മരത്തിന്റെ ആത്മാവ്."

പൊട്ടന്‍ പറഞ്ഞു...

എല്ലാം നന്നായി

ഞാന്‍ മനുഷ്യന്‍ ഏറ്റവും ഇഷ്ടമായി
പിന്നെ ചരിത്രം
വളരെ നല്ല മൂന്നു കുഞ്ഞന്മാര്‍

ചിത്ര പറഞ്ഞു...

beautiful!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

<3