17 ജനുവരി 2008

അകാല്‍‌പനികം

ബിംബപ്പണി ചെയ്ത് ചെയ്തു
മടുത്തെന്ന് പറഞ്ഞ്
ഒരു നക്ഷത്രം ഇന്നു രാവിലെ
കവിതയില്‍ നിന്നും ഇറങ്ങിപ്പോയി.
കൂലി കൂട്ടിക്കൊടുത്താല്‍
‍വീണ്ടും വരുമായിരുക്കുമെന്ന്
കണവന്‍ തെങ്ങുകേറ്റക്കാരന്‍
പൂര്‍ണ്ണചന്ദ്രന്‍.


കരയെ ഇത്രയ്ക്കങ്ങ്
ആഞ്ഞു പുല്‍കാന്‍
‍ഞാന്‍ കാശൊന്നും
മുന്‍‌കൂറായി വാങ്ങിയില്ലല്ലോ
എന്ന് കടല്‍.
കടലിനു മെനോപാസടുത്തെന്ന്
തീരത്ത് എന്തോ കൊത്തിപ്പറിക്കുന്ന
കാക്ക.


കാട്ടാറിന്
പാദസരം വാങ്ങിയത്
മുക്കിന്റേതായിരുന്നെന്ന്
കള്ളു കൂടിച്ച് കുടിച്ച് മരിച്ച
ഒരു കവി.
ഞാനൊന്നുമറിഞ്ഞില്ലേ എന്ന്
അമ്മ കാട്.(കാടേ...കറുത്ത കാടേ..)


നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക,
വിറ്റ് പുട്ടടിച്ചെന്ന്
കൃഷ്ണനോട് രഹസ്യമായി ഞാന്‍.
എത്ര കിട്ടി എന്ന്
ചിരിച്ചു കൊണ്ട് അവന്‍.

15 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

ഹാരിസ്
താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടമായി. വായിച്ചു പോകാന്‍ നല്ല സുഖം. ഈ കവിത നന്നായിരിക്കുന്നു. മറ്റു കവിതകളും.

-സുല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

"നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക,
വിറ്റ് പുട്ടടിച്ചെന്ന്
കൃഷ്ണനോട് രഹസ്യമായി ഞാന്‍.
എത്ര കിട്ടി എന്ന്
ചിരിച്ചു കൊണ്ട് അവന്‍."

ഹ ഹ ഹ ചിരിക്കാണ്ട്‌ പിന്നെ.

G.MANU പറഞ്ഞു...

നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക

:)

നജൂസ്‌ പറഞ്ഞു...

ഹാരിസ്‌ നന്നാവുന്നു..
നേരിട്ട്‌ സംവദിക്കുന്ന കവിതകളെ ഞാന്‍ ഇഷ്ടപെടുന്നു. താങ്കളെയും.

നന്മകള്‍

അരവിന്ദ് :: aravind പറഞ്ഞു...

അല്ല ഹാരിസേ ആച്ച്വലി ഈ കവിതയില്‍ നിഗൂഡമായ അര്‍ത്ഥങ്ങള്‍ ഒക്കെയുണ്ടോ?
എനിക്കൊന്നും മനസ്സിലായില്ല.

ഓടിവന്ന ബസ്സിന്റെ ടയറുകള്‍ക്കിടയില്‍
ഉറുമ്പു പറ്റിപ്പിടിച്ചിരുന്നു ചിരിച്ചു..ഈ ലോകം ഞാന്‍ കറക്കുന്നു
ഫാക്ടടറിയുടെ പുകക്കുഴലിനു മുകളില്‍ പരുന്തു പറന്നു
താഴെ നിന്നും ശവത്തിന്റെ മണം
പുഴയിലെ മീന്‍ ഇലയിലെ കീടത്തിനു നേര്‍ നീട്ടിത്തുപ്പി
എ ക്കെ ഫോര്‍ട്ടിസെവന്‍ ഇല്ലേ
കീടം ഒഴിഞ്നു മാറി പൊട്ടിച്ചിരിച്ചു.

ഞാനിത് ഇപ്പം രണ്ട് സെക്കന്റ് കൊണ്ട് എഴുതീതാ. :-)

നിലാവര്‍ നിസ പറഞ്ഞു...

പോയി, കഷ്ടപ്പെട്ടു ബാങ്ക് ലോക്കറില്‍ വച്ചിരുന്ന ബിംബങ്ങള്‍ എല്ലാം പോയി.. ഇനി എങ്ങനെ ലളിതഗാന ശാഖി തളിര്‍ക്കും? എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ ഹാരിസിക്കാ..?

umbachy പറഞ്ഞു...


നല്ല ഈര്‍പ്പമുണ്ടല്ലോ ഇവിടെ,
ആദ്യമാ ഈ വഴി,
ഇനിയും വരും...

reshma പറഞ്ഞു...

പാവം കവിത. ചിറകൊടിഞ്ഞ പക്ഷിയായി ഇനി കരഞ്ഞ്കരഞ്ഞ്...

ഹരിത് പറഞ്ഞു...

ഇഷ്ടപ്പെട്ടു

ഏ.ആര്‍. നജീം പറഞ്ഞു...

നന്നായി...
ഇനിയുള്ളവര്‍ പുതിയ ബിംബങ്ങള്‍ തേടി അലയട്ടെ... :)

ചില നേരത്ത്.. പറഞ്ഞു...

കവിതയും ഓര്‍മ്മക്കുറിപ്പുകളും ഇഷ്ടമായി.

കൊസ്രാക്കൊള്ളി പറഞ്ഞു...

വളരെ മനോഹരമായിര്‍ക്കുന്നൂ ഹാരിസ്
ബിംബപ്പണിയും കൂലികൂട്ടികൊടുത്ത്‌ സ്ഥാനമാനങ്ങള്‍ സ്വന്തമാക്കലും ഒക്കെയായി മാറിയ കവിരാജക്കന്മാരെ കളിയാക്കുന്നുണ്ട് ഈ വരികള്‍
ഒരുകൊളാഷ്‌ ചിത്ത്രത്തിന്റെ ഘടനയുണ്ട് കവിതയ്ക്ക്‌ വീണ്ടും വരാം ബ്ലോഗിലമ്മ കാക്കട്ടെ

ഹാരിസ് പറഞ്ഞു...

സുല്‍....ഇതിനെ കവിത എന്നൊക്കെ വിളിച്ച് കവികളെ കളിയാക്കണോ..?

പ്രിയ,രാധയോട് മാത്രം പറഞ്ഞേക്കല്ലെ...!

മനു,
നജൂസ്‌...നന്ദി

അരവിന്ദ്,ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയണോ...?ഒരു കുപ്പി കള്ളില്‍ തീര്‍ക്കാവുന്ന പ്രശ്നമല്ലെ ഉള്ളു...!

നിലാവര്‍,രെഷ്മ....ആരും കേള്‍ക്കുന്നില്ലെങ്കില്‍ ഒരു രഹസ്യം പറയാം.ഞാനും ഒരു കൊടും കാല്പനികനാണ്.

ഉമ്പാച്ചി,യൂ റ്റൂ...?

ഹരിത്
നജിം
ചില നേരത്ത്...നന്ദി.

കൊസ്രാക്കൊള്ളി,
അതിലെ സാമ്പത്തിക മാനം ആരും
ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.

സെറീന പറഞ്ഞു...

രാധയുടെ ചിലങ്ക അടിച്ച് മാറ്റി വില്‍ക്കണമെങ്കില്‍
അവനെത്ര കഷ്ടത്തിലായിരുന്നിടുണ്ടാവും....
കൊള്ളാം..കവിതകളെല്ലാം.

സെറീന പറഞ്ഞു...

രാധയുടെ ചിലങ്ക അടിച്ച് മാറ്റി വില്‍ക്കണമെങ്കില്‍
അവനെത്ര കഷ്ടത്തിലായിരുന്നിടുണ്ടാവും....
കൊള്ളാം..കവിതകളെല്ലാം.