15 ജനുവരി 2008

ദോശ ചുടുന്നത്...പ്രണയകവിത..!

മംഗളവും മനോരമയും സമാസമം.
നെരൂദയോ,
അതില്ലെങ്കില്‍ ചുള്ളിക്കാടോ
പാകത്തിന്.
ചങ്ങമ്പുഴ അര ട്ടീ സ്പൂണ്‍.
ഇവയെല്ലാം ചേര്‍ത്ത്
ഉടലിന്റെ രാപ്പനിപ്പാത്രത്തില്‍
നന്നായി കുഴച്ചെടുക്കണം.


കുഴക്കുമ്പോള്‍,
‘അറിയുന്നു രാധികേ,
നിന്നെ ഞാനിന്നെന്റെ
നിറവാര്‍ന്നൊരോര്‍മ്മതന്‍’
എന്ന അയ്യപ്പപ്പണിക്കര്‍ കവിത
മൂളിക്കൊണ്ടിരിക്കണം.
നന്നായി കുഴഞ്ഞ് കിട്ടും.


എരുവല്‍‌‌പം കൂടുതല്‍
വേണ്ടവര്‍ക്ക്
അല്പം സാറാ ജോസഫ്
ചേര്‍ക്കുന്നതില്‍ തെറ്റില്ല.


ഇനി വേണ്ടത്
ദോശ ചുടാന്‍
നന്നായി പൊള്ളിയ
ഒരു കല്ലാണ്.
സ്വൊയം പൊള്ളിയതോ
ആരെങ്കിലും പൊള്ളിച്ചതോ
ആവട്ടെ. സാരമില്ല.


കല്ലു കിട്ടിയാല്‍
പിന്നെ താമസിക്കരുത്.
ആദ്യത്തെ ഒഴിക്കലില്‍ തന്നെ
ഒരു ശീല്‍കാരമുണ്ടാകും
പേടിക്കരുത്.
പേടിയുള്ളവര്‍
ഒരുകാലത്തുംദോശ ചുടില്ല.


ചൂടു പിടിച്ചു വരുമ്പോള്‍
മറിച്ചിടണം.
അടി മുതല്‍ മുടി വരെ
വേവണ്ടേ...?


നന്നായി വെന്തെന്ന്
ബോധ്യമായാല്‍
പിന്നെ,കൈ കൊണ്ട്
തൊടരുത്.
വിരല് പൊള്ളും.

വെന്ത ദോശകള്‍
ഒരു പാത്രത്തില്‍
അടച്ചു വെക്കാം.
ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.

സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും.

15 അഭിപ്രായങ്ങൾ:

വാല്‍മീകി പറഞ്ഞു...

കവിതയിലും ഹാസ്യം. എന്തായാലും സംഗതി ജോര്‍.

ശ്രീ പറഞ്ഞു...

:)

നിരക്ഷരന്‍ പറഞ്ഞു...

ദോശക്കവിത നന്നായിട്ടുണ്ട്. ചേരുവകള്‍ കൊള്ളാം.
ഒരു കരിഞ്ഞ ദോശയുടെ
കഥ ഇവിടെ ഉണ്ട്.

ഹാരിസ് പറഞ്ഞു...

വാല്‍‌മീകി..ജീവിതമോ പരിഹാസ്യം.
എഴുത്തിലെങ്കിലും വേണ്ടേ ഹാസ്യം

ശ്രീ.......:)

നിരക്ഷരന്‍....വായിച്ച്.കമന്റ് മെയിലിയിട്ടുണ്ട്.

നിലാവര്‍ നിസ പറഞ്ഞു...

എന്തേ.. പ്രണയകവിതാ രചന യുവാക്കള്‍ക്കും വൃദ്ധര്‍ക്കും നിഷിദ്ധമാണോ..
എന്തായാലും ചേരുവകള്‍ കൊള്ളാട്ടോ.

വല്യമ്മായി പറഞ്ഞു...

പ്രണയമല്ല ഏതു വിഷയവും ആത്മാര്‍‌ത്ഥതയോടെ എഴുതിയാല്‍ ആര്‍ക്കും എപ്പോ വേണമെങ്കിലും എഴുതാമെന്നാണ് എനിക്കു തോന്നുന്നത്.:)

പാമരന്‍ പറഞ്ഞു...

wonderful..

prabha പറഞ്ഞു...

so delightfully, truthfully unromantic!!! liked it!!

athiran പറഞ്ഞു...

അറിയുന്നു ഗോപികേ
നിന്നെ ഞാനിന്നെന്റെയീ
വരളുന്ന ചുണ്ടിലെ
നനവാര്‍ന്നൊരോര്‍മ്മതന്‍...

കവിതയില് എഴുതിയതും നന്ന്.

ഹാരിസ്‌ പറഞ്ഞു...

വല്ലാത്തൊരു പഹയന്‍

ഓമന പറഞ്ഞു...

kavitha ugran. alpam kahlil gibranum kudi cherkamayirunnu.

sandu പറഞ്ഞു...

ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.
ummmmmmmmmmm

നൗഷാദ് അകമ്പാടം പറഞ്ഞു...

"സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും."

കൊള്ളാം തീഷ്ണമായ പരിഹാസം!!

നാമൂസ് പറഞ്ഞു...

ഈ 'പ്രണയ ക്കൂട്ട്' കൊള്ളാം. 'പാചകരാജന്‍' ഹാരിസിന് അഭിനന്ദനം..!

അജ്ഞാതന്‍ പറഞ്ഞു...

enikku onnum manassilaayilla.enkilum njan kaanathe padichu.