13 ജൂൺ 2011

കഴുതകളെക്കുറിച്ച് ചില സംശയങ്ങള്‍.

തെരുവിനൊത്ത നടുക്ക്
ചിന്താവ്യാകുലം തല കുമ്പിട്ട്
അടൂര്‍ സിനിമയിലെ നായകനെപ്പോലെ
എന്താവും അവയിത്ര ഗാഡമായി ആലോചിക്കുന്നത്..?

സത്യത്തില്‍ ഇവറ്റകള്‍ ഈ കരഞ്ഞു തീര്ക്കുന്നത്
നമ്മളാ പറഞ്ഞു പഴകിയ'മറ്റേ' കാര്യം തന്നാണോ...
വൃത്തികേട്ടതും ഭയാനകവുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ആ കരച്ചിലുകള്‍ക്ക്,
യോഗക്രിയക്കോ,ശ്വസനക്രിയക്കൊ പ്രാര്‍ത്ഥന ഗീതങ്ങള്‍‍ക്കോ,
ഏത്തമിടലുകള്‍ക്കോ ഇല്ലാത്തത്ര ശമന ശക്തിയെന്നൊ..?

ഒരു വേള,ഈ ഗാഡ ചിന്ത, കവിതകളെക്കുറിച്ചാവുമോ..
കവികളെക്കുറിച്ചും കാഴ്ച്ചക്കാരെക്കുറിച്ചുമാണോ..
എവിടേക്കോടിയാലും പോയിടത്തേക്കു തന്നെ തിരിച്ചു വരുന്ന
വിഷ്ണുമാഷിന്റെ 'പശു'വിനെക്കുറിച്ചാവാമോ
ഒരിടത്തേക്കും ഒരിക്കല്‍ പൊലും ഓടി നോക്കാത്ത തന്നെക്കുറിച്ചു തന്നെയാവുമോ..

സിനിമകളെക്കുറിച്ചാവുമോ..
പണ്ട് തെരുവുകളില്‍ ഇത്ര ചവറുകളില്ലാതിരുന്ന കാലത്ത്
വിശന്നു വലഞ്ഞ് അല‍ഞ്ഞു നടന്ന ഒരുനാള്‍
കീറി അകത്താക്കിയ ആ പഴയ
'ആഗ്രഹാരത്തിലെ കഴുതകളുടെ' സിനിമാ പൊസ്റ്ററിനെക്കുറിച്ചാവുമോ..
അഗ്രഹാരങ്ങളിലോ പള്ളികളിലൊ അകപ്പെട്ടു പോയ കഴുതകളെക്കുറിച്ചോ.

ഒരു പക്ഷെ,ഒരു സിനിമ പിടിക്കുന്നതിനെക്കുറിച്ചാവുമോ.
സിനിമ,ഒരു കഴുതയെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചാകുമോ..
തല തിരിച്ചിടലാണ് ഫാഷന്‍ കാഴ്ച്ചക്കും കവിതക്കുമെന്ന് കഴുതകള്‍ക്കറിയാമോ..
(ഉദാഹരണത്തിന്,പക്ഷികളുടെ ശിഖരങ്ങളില്‍ നിന്നും മരങ്ങള്‍ കൂട്ടം കൂട്ടമായി പറന്നു പോയി എന്നു പറയുമ്പോള്‍ കാഴ്ച്ചയുടെ പല സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട്)

പ്രണയത്തെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ ആവുമോ..
തെരുവില്‍ വിളക്കുകാലില്‍ ചുവട്ടില് ‍എല്ലാവരുമുറങ്ങുന്ന രാപാതിരാ നേരം
ഒറ്റയ്ക്കു നിന്നു നനഞ്ഞു തീര്‍ത്ത പനിമഴയുടെ ഓര്‍മ്മയിലാവുമോ.

അനസ്യൂതം തന്നെ കടന്നു പൊകുന്ന മനുഷ്യരെക്കുറിച്ചാവുമോ..
ഇതിലേ കടന്നു പോയതും,
ഇപ്പോള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിപ്പോയതുമായ,
ചെറുത്തു നില്പ്പിന്റെ മനുഷ്യ ജാഥകളെക്കുറിച്ചാവുമോ...
ഒരു വേള,മദനിയെക്കുറിച്ചാവുമോ
അട്ടഹാസങ്ങളുടേയും ആക്രോശങ്ങളൂടേയും കാലത്ത് അയാളെ വിശ്വസിച്ചിരുന്നവര്‍
തോണ്ട കീറിയുള്ള ആര്‍ത്തനാദങ്ങളെ ഇപ്പോള്‍ അവിശ്വസിക്കുന്നതിനെക്കുറിച്ചാവുമോ..
മോപ്പസാങ്ങിന്റെ ആ പഴയ കഥയിലെ
വാതു വെച്ച് ദീര്‍ഘകാലം തടവുജീവിതം നയിച്ച,
ഒടുവില്‍ വാതു തുക വേണ്ടെന്നു വെച്ച്
ആഹ്ലാദത്തോടെ നടന്നു പോയ ആ മനുഷ്യനെക്കുറിച്ചാണോ..

ചുമ്മന്നു ചുമന്നു ഒടുവില്‍ വഴിയിലുപേക്ഷിച്ച
ഗൃഹാതുരത്വത്തിന്റെ ഭാണ്ടങ്ങളെക്കുറിച്ചാവുമോ..

ഗാഡചിന്തയുടെ അല്പം ചില ഇടവേളകളില്‍ ഇവ
ഇങ്ങനെ പല്ലിളിക്കുന്നത് എന്തിനാവാം..
പല്ലിളി തന്നെയാണോ അത്..
അതോ,മോണോലിസയുടേതു പോലെ
നമുക്കൊന്നും തിരിച്ചറിയാനാവാത്ത മറ്റെന്തെങ്കിലുമോ..

16 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഇഷ്ടപ്പെട്ടു മാഷേ, നല്ല ചിന്തകള്‍.

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

ഹാരിസ് ഇത്ര നല്ല വരികൾക്ക് കീഴെ വെറുതേ ഒരു കമന്റിട്ട് നശിപ്പിക്കുന്നില്ല....
ഇഷ്ടം.....

ബെഞ്ചാലി പറഞ്ഞു...

nice post. congrats

മുഹമ്മദ് സഗീര്‍ പറഞ്ഞു...

നന്നായിരിക്കുന്നു.നല്ല ഇത്തരം കവിതകൾ കാണാനായി,ചിന്തകൾക്ക് ഇനിയും തീപിടിച്ചലയട്ടെ എന്ന് ആശംസിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

എന്താവും അവയിത്ര ഗാഡമായി ആലോചിക്കുന്നത്..? അതാണിപ്പോള്‍ ഞാനും ചിന്തിക്കുന്നത്.. കവിത ഇഷ്ടപ്പെട്ടു.

(നൗഷാദ്‌ കൂടരഞ്ഞി ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്)

ചീരാമുളക് പറഞ്ഞു...

ഞാന്‍ കരുതി എന്റെ ക"ഴു"തയെക്കുറിച്ചാണെന്ന്.

sakeena faisal പറഞ്ഞു...

ഞാനും നൗഷാദ് വഴി ഇവിടെയെത്തി..
കാണാറുണ്ട്, ഒരു കഴുതയെ,
കൊടുവള്ളിയില്‍, പതിവായി..
അതെന്തു ചിന്തിക്കുന്നുവെന്ന്..!

നാമൂസ് പറഞ്ഞു...

ഈ ചിന്തകളത്രയുമെന്നോടും തര്‍ക്കിക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചിലപ്പോല്‍ മദനിയെ കുറിച്ചായിരിക്കും
പണ്ട് അന്തമില്ലാതെ പോയ ,
ഉപ്പ് ചാകേറ്റിയ മദനിയെ കുറിച്ച്

കൊള്ളാം നല്ല ചിന്ത

ആചാര്യന്‍ പറഞ്ഞു...

കൊള്ളാമല്ലോ ....ആശംസകള്‍..

കൊമ്പന്‍ പറഞ്ഞു...

അതോ,മോണോലിസയുടേതു പോലെ
നമുക്കൊന്നും തിരിച്ചറിയാനാവാത്ത മറ്റെന്തെങ്കിലുമോ..
തിരിച്ചരിയ്യാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന ഒന്ന്

വേറൊരു കഴുത പറഞ്ഞു...

ഇനി എത്രദൂരം നടക്കേണ്ടു ങ്ങനും
ഇനി എത്രദൂരം ചുമക്കെണ്ട് ഭാണ്ഡം

Rafeeque പറഞ്ഞു...

തെരുവിലെ ജനത്തിരക്ക് കണ്ടു അന്തംവിട്ടുപോയ കഴുത ചിന്തിച്ചു പോയി ശ്ശെടാ ഈ കഴുതകളെ കൊണ്ട് വലിയ ശല്യമായല്ലോ

ഹാരിസ് പറഞ്ഞു...

thank u dears...its a plessure to see u all here.

ഹാരിസ് പറഞ്ഞു...

big thanks to u too...bro naush

Noushad Koodaranhi പറഞ്ഞു...

ഇത്ര നല്ലൊരു ചിന്ത, ആള് കേറാതെ കാട് പിടിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ദേഷ്യം തോന്നി.
തോന്ന്യാസമാണിത്.... ഹരീ.... അവനവന്റെ കഴിവുകള്‍ അവനവനു വേണ്ടെങ്കിലും മറ്റുള്ളോര്‍ക്ക് ഉപയോഗ പ്രദമാകുന്നത് , ഒരു തെറ്റായി കാണാന്‍ ആകുമോ.?