01 ഡിസംബർ 2008

ഗൂഗിളീയം

അയലോക്കത്തെ ആരാന്റമ്മ
നാണ്യമ്മയ്ക്ക് ഭ്രാന്ത്.
മൂന്നാം പെഗ്ഗിന്‍ ഐസിടുമ്പോഴാണോര്‍ത്തത്.
പാവം നാണ്യമ്മ...!
ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴറിഞ്ഞു.
സാമ്പത്തിക മാന്ദ്യം.
നാണ്യമ്മേടെ ബയിംഗ് പവ്വര്‍വല്ലാതെ കുറഞ്ഞിരുന്നു.
പോയി കാണാന്‍ പറ്റീല്ല.
ഐ വാസ് സോ ബ്യുസി.

ബംഗാളിലും നാണി എന്നു പേരുള്ള
ചിലര്‍ക്കിടയില്‍ വളരെക്കാലമായി
ഈ പ്രതിഭാസം കാണുന്നുണ്ട് പോലും.
പ്രൂഫ് വേണമെങ്കില്‍ ലിങ്കു തരാമെന്ന്
വേലിയ്ക്കപ്പുറമുള്ള രാവുണ്ണീടെ മെയില്‍.
ഹീ ഇസ് ആള്‍വെയ്സ് അപ്ഡേറ്റട്,
വിജിലെന്റ്.

എന്താണാവോ
ഓള് ഈയിടെയായി
എന്നും വൈകി വരണത്...?
ഗൂഗിള്‍ എര്‍ത്തില്‍ തപ്പീട്ടും തപ്പീട്ടും
ഓളിതോഫീസില്‍ നിന്നും
നേരത്തെ കീഞ്ഞിട്ട്,
ഒടുങ്ങാനക്കൊണ്ട്,
എങ്ങോട്ടാണ് പോണതെന്ന്,
കാണാന്‍ പറ്റണില്ല.
സൂം ചെയ്യുമ്പോ...,
ഒന്നുമങ്ങോ ട്ട് ക്ലിയറാവണില്ല.
അമ്പലമുറ്റത്തെത്തുന്നത് വരെ
ക്ലിയറായി കിട്ടും...
വീണ്ടും സൂമിയാല്‍,
ഒരു ചേരയും മൂര്‍ഖനും
സര്‍പ്പക്കാവില്‍ കൊത്തങ്കല്ല് കളി.ഡാമ്മിറ്റ്...!

മ്മക്കൊരു കാറല്‍ മാര്‍ക്സുണ്ടോ..?
ഐന്‍സ്റ്റീനുണ്ടോ...?
മറഡോണ ണ്ടോ..?
മാര്‍കേസുണ്ടോ...?
ഒരു കുടിയന്‍
‍മുന്നിലെ റോട്ടിലൂടെ
അലറി വിളിച്ച്....

“എല്ലാരൂണ്ട്...!
പെണ്ണുങ്ങളേം കുട്ട്യോളേം നോക്കി വീട്ടിലിരുപ്പാണ്”
ഉപ്പാപ്പ്യേണ്.,
നൊസ്സാണ് മൂപര്‍ക്ക്.
ഇരുപത്തൊന്നില്‍ തിരൂര്‍ന്ന്
കോയമ്പത്തൂര്‍ക്കൊരു
വാഗണ്‍ യാത്രയ്ക്കു ശേഷം,
കാണുന്നതൊക്കേം തമാശേണ്.
ക്രേസി ഓള്‍ഡ് ചാപ്.

സെറ്റീല് കുത്തിരിയ്ക്കുമ്പോ
ചന്തി നോവ്ണ്...തഴമ്പ്.
യു നോ..മൈ ഉപ്പാപ്പ ഹാഡാ ആനെലഫന്റ്.

17 അഭിപ്രായങ്ങൾ:

ജ്യോനവന്‍ പറഞ്ഞു...

ഹാരിസ്,,,,,
കവിതയ്ക്ക് നല്ല മുഴക്കം,
കാലികപ്രസക്തം.

പാമരന്‍ പറഞ്ഞു...

"യു നോ..ഉപ്പാപ്പയ്ക്ക് പണ്ടൊരു ആനണ്ടേര്‍ന്നു.."

അദെന്നെ പറേണ്‌..

ശ്ശോ, ആധുനികവല്‍ക്കരണം...!

O.T.ഇടയ്ക്കിടെ ഒന്നു തലകാണിച്ചൂടെ??

വിഷ്ണു പ്രസാദ് പറഞ്ഞു...

പണ്ട് നാമിതിനെ കവിത എന്ന് വായിക്കുമായിരുന്നില്ല...!!!
ഇഷ്ടമായി.

Prayan പറഞ്ഞു...

നാണ്യേമ്മെടെ വീട്ടീ വന്നാല്‍ വല്ല രക്ഷേംണ്ടോ...രണ്ട് ദിവസായി എരിവും പുളീംള്ള ഒരു വാര്‍ത്ത കിട്ടീട്ട്....

ഹാരിസ് പറഞ്ഞു...

ജ്യോനവന്‍,നന്ദി..കവിതഎന്ന് വായിച്ചതിനു(വിനയിച്ച്ചതല്ല)
പാമ്ജി.... എഴുത്ത് ഒരാശ്വാസവും തരാത്തതെന്ത്..?
വിഷ്ണു മാഷേ,വ്യാകരണ നിയമങ്ങള്‍ തീരെ വശമില്ല..കവിതയുടെയും (ജീവിതത്തിന്റെയും)
prayanji,താങ്കള്‍ പറഞ്ഞതു തീരെ മനസിലായില്ല

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ഹാരിസ്,

വ്യാകരണ നിയമങ്ങള്‍ എല്ലാം അഴിച്ചു കളഞ്ഞ് എന്നേ മുക്തയായി കവിത.
ഗൂഗിളീയത്തില്‍ ഇന്റെര്‍നെറ്റിലൂടെ നീങ്ങുന്ന സമകാലീന ജീവിതത്തിന്റെ തുടിപ്പുകളുണ്ട്. നന്നായി.

Melethil പറഞ്ഞു...

കലക്കി മാഷേ , ഇഷ്ടപ്പെട്ടു , ആധുനികായാലും അല്ലേലും strike ചെയ്യണം, അത്രന്നെ!

തണല്‍ പറഞ്ഞു...

വ്യാകരണ നിയമങ്ങളൊക്കെ ആര്‍ക്കുവേണം ഹാരിസ്..ഞങ്ങള്‍ക്കുവേണ്ടത് താങ്കളിങ്ങനെ തന്നു കൊണ്ടിരിക്കുമ്പോള്‍..
:)

ബിനോയ് പറഞ്ഞു...

എന്റെ ബ്ലോഗ് ദൈവങ്ങളേ, ഗൂഗിളാണ്ടവനേ, വെബ്ബുകാലമ്മേ, ഈ ചെക്കനോടു പൊറുക്കേണമേ.. :-)

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ് പറഞ്ഞു...

മോഹന്‍,മേലതില്‍,തണല്‍, ..വായനയ്ക്ക്....നന്ദി.

ബിനോയ്...ഹരോ ഹര...!

വല്യമ്മായി പറഞ്ഞു...

കാലിക പ്രസക്തം

sereena പറഞ്ഞു...

പുതു വര്‍ഷം നന്മ നിറഞ്ഞതാവട്ടെ..

ajeesh dasan പറഞ്ഞു...

haaaii..haaris bhaai..
aashamsakal..

സെറീന പറഞ്ഞു...

എവിടെ പോയി ആ കവിത?
ക്വട്ടേഷന്‍..

Umesh::ഉമേഷ് പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.

hAnLLaLaTh പറഞ്ഞു...

ആശംസകള്‍..