11 ഏപ്രിൽ 2008

ദൈവമേ..ഞാനവള്‍ക്കു കാവലാളോ..?

ഇറാഖില്‍,

പട്ടാളക്കാര്‍ പങ്കിട്ടു തിന്നയാ

സാധു മനസിനെ

ഉറക്കത്തില്‍ കണ്ട്

ഞെട്ടിയുണര്‍ന്ന് വിതുമ്പിയ

സ്വന്തം പെണ്ണിനെ,

ആശ്വസിപ്പിച്ച്,

നെഞ്ചിലൂതി തണുപ്പിച്ച്,

ഉമ്മവെച്ചുമ്മവെച്ച്,

ഒരറ്റം മുതല്‍ തിന്നു തുടങ്ങി

ഞാനും.

8 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

പഴയൊരു കുറിപ്പ്.

നിലാവര്‍ നിസ പറഞ്ഞു...

:(

(നെറ്റി ചുളിക്കല്‍ എന്നു വായിക്കുക)

ഹാരിസ് പറഞ്ഞു...

ചുറ്റും കാണുന്നതിനെ കുഴിച്ച് കുഴിച്ച് പോകുമ്പോള്‍ ചിലപ്പോള്‍ തടയുന്നത് മാംസം അഴുകി വേര്‍പ്പെട്ട തലയോട്ടികളാണ്.മാംസത്തെ ചുറ്റിപ്പറ്റിയാണ് ലോകം.ആത്മാവിനെ ചുറ്റിപ്പറ്റി കവിതയും.നെറ്റി ചുളിയുന്നത് സ്വഭാവികമാണ് നിലാവര്‍.

sree പറഞ്ഞു...

ഇവിടെ വന്നു. എല്ലാ കവിതകളും ഒറ്റയിരിപ്പിനു വായിച്ചു. കൂട്ടത്തില്‍ കൂരമ്പുപോലെ തറഞ്ഞിടത്ത് അടയാളം വച്ചിട്ടു പോവുന്നു.

തീ പോലെ പൊള്ളിക്കുന്ന വരികള്‍.

ഹാരിസ് പറഞ്ഞു...

നന്ദി ശ്രീ..

ഹാരിസ്‌ പറഞ്ഞു...

ശരിക്കുമതൊരു സ്വാന്തനമല്ലേ?

dna പറഞ്ഞു...

വായനയും ഒരു തീറ്റിയായി മാറുമോന്നാ എന്റെ പേടി

sandu പറഞ്ഞു...

ഇവിടെ വന്നു. എല്ലാ കവിതകളും ഒറ്റയിരിപ്പിനു വായിച്ചു. കൂട്ടത്തില്‍ കൂരമ്പുപോലെ തറഞ്ഞിടത്ത് അടയാളം വച്ചിട്ടു പോവുന്നു.

തീ പോലെ പൊള്ളിക്കുന്ന വരികള്‍