ഭാവിയിലേക്ക് വിക്ഷേപിച്ച
പൊള്ളയായ പേടകമാണു
ഓരോ ആണ്‍കുട്ടിയും..
സ്വൊന്തം ഭാരത്തെ
ആയം കൊണ്ടു മറികടന്നേ തീരൂ അവന്.
അവസാനം എത്തിപ്പെടുന്നതാവട്ടെ
സുനിശ്ചിതമായ ഏതോ
ഭ്രമണപഥത്തിലും.
കറങ്ങിക്കൊണ്ടേയിരിക്കണം
തിരിച്ചു വിളിക്കും വരെ.
ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു
പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,
നാല് നല്ല ചീത്ത പറയണം
അടുത്ത പോക്കിനെങ്കിലും.
14 അഭിപ്രായങ്ങൾ:
"ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു
പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,
നാല് നല്ല ചീത്ത പറയണം
അടുത്ത പോക്കിനെങ്കിലും".
സത്യത്തില്‍ ഉമ്മയെ ചീത്തപറയാനല്ല ഉദ്ദേശിച്ചത് മറിച്ച് ഒരു പുരുഷജന്മത്തിന്റെ രോഷവും വിഷമവും ഒക്കെ ആണെന്ന് ആ വാക്കുകളില്‍ കാണാം.
നന്നായി...
"ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു
പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,
നാല് നല്ല ചീത്ത പറയണം
അടുത്ത പോക്കിനെങ്കിലും".
ഉമ്മ കരയട്ടെ അല്ലേ?!
അതുകൊണ്ടെന്താ കരുത്തോടെ വളര്‍ന്നില്ലേ?
നല്ല വരികള്‍.
ചെറിയ വരികളില്‍ വലിയ സത്യം....
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........
Najim,
Ali,
Valmiki,
Baji....,
samaana hrudayarkku ....
thanks.
ആണായി പിറന്ന് പൊയില്ലേ....
ഉമ്മ എപ്പഴൊ കരഛില് തുടങ്ങിയിരിക്കുന്നു.
നന്നായി.
ചന്തുവിന്റെ പഴയ ഡയലോഗ് നമുക്ക് തിരുത്തി എയുതാം..സ്നേഹിച്ച് കൊതി തീരും മുമ്പെ ഗള്‍ഫിലേക്കു വിട്ടു ഉമ്മയും എന്നെ തോല്പ്പിചു......തോല്ക്കാന് എന്റെ ജന്മം പിന്നെയും ബാക്കി
നന്നായിട്ടോ..
"ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു
പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,
നാല് നല്ല ചീത്ത പറയണം
അടുത്ത പോക്കിനെങ്കിലും".
ഭ്രാന്തിനു ശേഷമുള്ളതിനു കാത്തിരിക്കുന്നു..:)
അല്ല മാഷേ ഇക്കാല്ത്ത് ആണും പെണ്ണും തമ്മിലെന്തു വ്യത്യാസം?
കരയുന്ന ആണുങ്ങളും കരയാത്ത പെണ്ണുങ്ങളും ഒരുപാടുണ്ട്, അതറിയുന്നില്ല ആരും, അത്രെന്നെ.
നല്ല കവിത
ആശംസകള്‍
പ്രിയ,വളരെ സ്വൊകാര്യമായ ഒരു തീവ്വ്രദുഃഖത്തിന് മുന്പില് നിന്നു വികൃതമായി ചിരിച്ചുപോയ എന്നോട്
“ഒന്നു കരെഞ്ഞെങ്കിലും തീര്‍ക്കെടാ നിന്റെ വിമ്മിഷ്ടം” എന്ന് പറഞ്ഞ എന്റെ പെങ്ങളൂട്ടിയുടെ ഓര്‍മ്മയില്‍ നിന്നാണ് ആ വരികള്‍.
പ്രയാസി,കുഞ്ഞായി,നജൂസ്...നന്ദി.
"ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു
പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,
നാല് നല്ല ചീത്ത പറയണം
അടുത്ത പോക്കിനെങ്കിലും".
ഉള്ളടക്കം ഇഷ്ടായി നയിസ്.!!
kollaam :)
ശരിയാണ്. ആയം കൊണ്ട്മാത്രം ആണുങ്ങളെ അളക്കുന്ന ഒരു ലോകം
കരയുന്ന ആണുങ്ങളും കരയാത്ത പെണ്ണുങ്ങളും ഒരുപാടുണ്ട്, അതറിയുന്നില്ല ആരും, അത്രെന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ