15 ഡിസംബർ 2007

ഒരു നല്ല പെണ്ണുപിടിയനാവാന്‍

ഒരു നല്ല പെണ്ണു പിടിയനാവാന്‍
ഒരുപാട് കടമ്പകളുണ്ട്.


ഇരയുടെ മാംസളതയിലായിരിക്കരുത് കണ്ണ്,
കണ്ണിലെ തിരയിളക്കത്തിലായിരിക്കണം.


കഥ പറയണം,കവിത ചൊല്ലണം,
കാര്‍വര്‍ണ്ണനാകണം.


പാട്ട് പാടണം,പോട്ടേന്ന് വെക്കണം,
പൊട്ടച്ചിരി ചിരിക്കണം.


ചിത്രം വരക്കണം.ചിന്ത പെരുക്കണം,
ചിത്തം മെരുക്കണം.


നേരെ നോക്കുന്ന ധീരനാവണം,
ചെരിഞ്ഞു നോക്കുന്ന കള്ളനാവണം.


ത്യാഗിയാവണം,താങ്ങാവണം,
തനിക്കുമാത്രമാക്കണം.


കരയണം,കാലില്‍ പിടിക്കണം,
കാണാക്കുരുക്കില്‍ പെടൂത്തണം.


എല്ലാം തരമ്പോലെ വേവണം,
ഏതു പരിപ്പും എവിടെയും വേവണം.


താജ്മഹലുണ്ടെന്നു തട്ടിമൂളിച്ചേക്കണം,
ഇട്ടു മൂടിയേക്കണം ശവകുടീങ്ങളീല്‍.

16 അഭിപ്രായങ്ങൾ:

രാജന്‍ വെങ്ങര പറഞ്ഞു...

ബേസിക് കോളിഫിക്കേഷന്‍ ഇതൊക്കെയാണ് എന്നു ഇപ്പൊ പിടികിട്ടി!ഇനിയൊന്നു പയറ്റീ നോക്കട്ടെ.
ഗുരോ പ്രണാം...!
നന്നായിട്ടുണ്ടു...

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല വരികള്‍.
ശരിക്കും സമൂഹത്തിനുനേരെ പിടിച്ച കണ്ണാടി.

ഏ.ആര്‍. നജീം പറഞ്ഞു...

നല്ല കവിത
ആ ഫോണ്ട് ഒരല്പം വലുതാക്കിയിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമായേനേ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇതൊരു സമര്‍ഥനായ കാമുകന്റെ യോഗ്യതകളല്ലേ?

കാവലാന്‍ പറഞ്ഞു...

ഇത്രേം കഴിവുള്ള പെണ്ണുപിടിയനെ ദസ്തയേവ്സ്കിയെന്നോ,വാന്‍ ഗോഗെന്നോ, എം എഫ് ഹുസ്സൈനെന്നോ,
ഏറ്റവും ചുരുക്കി ചങ്ങമ്പുഴയെന്നോ പറയേണ്ടിവരും. കാശുണ്ടോ സഖാവേ സീരിയലെടുക്കൂ പെണ്ണേതും പറന്നുവന്നു വീഴും.
ഭാവനകൊള്ളാം കേട്ടോ അഭിപ്രായപ്പെട്ടെന്നേയുള്ളൂ.

സീത പറഞ്ഞു...

ശരിക്കും അനുഭവിച്ചത്
നല്ല കവിത

ഉറുമ്പ്‌ /ANT പറഞ്ഞു...

നന്നായിട്ടുണ്ടു...

aneel kumar പറഞ്ഞു...

ഇതിനിപ്പോ സോഫ്‌റ്റ്‌വെയര്‍ ഉണ്ടെന്ന് ഇന്നലെ ഒരു വാര്‍ത്തയില്‍ കണ്ടു.

മറ്റൊരാള്‍ | GG പറഞ്ഞു...

Good OnE!!.

Vaalimiki Paranjathinu Oppu

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരക്ഷരൻ പറഞ്ഞു...

ഉഗ്രന്‍ മാര്‍ഗ്ഗങ്ങള്‍. പക്ഷെ പയറ്റിനോക്കാനുള്ള പ്രായം കഴിഞ്ഞുപോയി.

കുഞ്ഞായി | kunjai പറഞ്ഞു...

കലക്കന്‍ വരികള്‍

ഇടിവാള്‍ പറഞ്ഞു...

Very Good ;)

Somewhat close to the facts !

കരീം മാഷ്‌ പറഞ്ഞു...

ഇട്ടു മൂടി ഞാനൊരു ശവകുടീരത്തിൽ..
വിളക്കു വെക്കാനതു വഴി
ചെന്നില്ലൊരിക്കലും
മാന്യനല്ലെ ഞാൻ (ഭീരുവും)
പൊള്ളി...

dna പറഞ്ഞു...

താജ്മഹലും അവസാനം ഒരു ശവകുടീരം തന്നെ

Sandhu Nizhal (സന്തു നിഴൽ) പറഞ്ഞു...

ഇട്ടു മൂടിയേക്കണം ശവകുടീങ്ങളീല്‍.


finale!